മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെങ്ങും കനത്ത മഴ.കഴിഞ്ഞ ദിവ സം ജില്ലയില്‍ ശരാശരി 71.79 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായി ദുരന്ത നി വാരണ അതോറിറ്റി അറിയിച്ചു. ആറ് താലൂക്കുകളിലായി ഒക്ടോ ബര്‍ 16 ന് രാവിലെ 8.30 മുതല്‍ ഒക്ടോബര്‍ 17 രാവിലെ 8.30 വരെ ലഭിച്ച ശരാശരി മഴയാണിത്. മണ്ണാര്‍ക്കാട് താലൂക്കില്‍ 78.2 മില്ലിമീറ്റ ര്‍, പട്ടാമ്പിയില്‍ 83.9 മി.മീ, ആലത്തൂരില്‍ 100.5 മി.മീ, ഒറ്റപ്പാലം 44.8 മി.മീ, ചിറ്റൂര്‍ 39, പാലക്കാട് 84.35 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.മഴ ശക്തമായതിനെ തുടര്‍ന്ന്മലമ്പുഴ,പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മം ഗലം,ശിരുവാണി ഡാമുകളിലെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.അതേ സമ യം വ്യഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ശിരുവാണി ഡാമിന്റെ റിവര്‍ സ്ലൂയിസ് 60 സെന്റീമീറ്ററായി ഉയര്‍ത്തുമെന്ന് എക്‌സിക്യൂട്ടീ വ് എഞ്ചിനീയര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഡാമിന്റെ റിവര്‍ സ്ലൂയിസ് 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു. ഡാമിന്റെ പരമാവധി ജലനിരപ്പ് 877.00മീറ്ററാണ്. നിലവിലെ ജലനിരപ്പ് 876.88 മീറ്റര്‍ ആയി ട്ടുണ്ട്.
ജില്ലയിലെ അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പ്
- മലമ്പുഴ ഡാം 114.24 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06)
- മംഗലം ഡാം 77.01 മീറ്റര്‍ (പരമാവധി ജലനിരപ്പ് 77.88)
- പോത്തുണ്ടി 107.04 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204)
- മീങ്കര 156.02 മീറ്റര്‍ (പരമാവധി ജലനിരപ്പ് 156.36)
- ചുള്ളിയാര്‍ 153.70 മീറ്റര്‍ (പരമാവധി ജലനിരപ്പ് 154.08)
- വാളയാര്‍ 201.15 മീറ്റര്‍ (പരമാവധി ജലനിരപ്പ് 203)
- ശിരുവാണി 876.88 മീറ്റര്‍ (പരമാവധി ജലനിരപ്പ് 878.5)
- കാഞ്ഞിരപ്പുഴ 95.48 മീറ്റര്‍ (പരമാവധി ജലനിരപ്പ് 97.50)
നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകൾ 21 സെന്റീമീറ്റർ വീ തവും പോത്തുണ്ടി ഡാമിലെ എല്ലാ ഷട്ടറുകള്‍ ഒരു സെന്റിമീറ്റര്‍ വീതവും കാഞ്ഞിരപ്പുഴ ഡാമിലെ എല്ലാ ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും മംഗലം ഡാമിലെ എല്ലാ ഷട്ടറുകൾ 10 സെന്റിമീറ്റര്‍ വീത വും ചുള്ളിയാർ ഡാമിലെ രണ്ട് ഷട്ടറുകൾ 3 സെന്റീമീറ്റർ വീതവും ശിരുവാണി ഡാമിലെ റിവര്‍ സ്ലുയിസ് ഷട്ടര്‍ 50 സെന്റിമീറ്റര്‍ വീത വും തുറന്നിട്ടുണ്ട്.