മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 414 പേര്‍ കോവി ഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ ഒരു മുന്നണി പ്രവര്‍ത്തകന്‍ ഒ ന്നാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 29 പേര്‍ ഒന്നാം ഡോ സും 302 പേര്‍ രണ്ടാം ഡോസുമടക്കം 331 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 7 പേര്‍ ഒന്നാം ഡോസും 39 പേര്‍ രണ്ടാം ഡോസുമടക്കം 46 പേരും, 60 വയസിനു മുകളിലുള്ള 9 പേര്‍ ഒന്നാം ഡോസും 27 പേര്‍ രണ്ടാം ഡോസുമടക്കം 36 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെ ടുത്തിട്ടുണ്ട്.
കോവാക്‌സിന്‍ ആകെ കുത്തിവെപ്പെടുത്തവര്‍ 5 പേര്‍, ഇതില്‍ 18 വയസ്സിനും 45 നും ഇടയിലുള്ള 2 പേര്‍ ഒന്നാം ഡോസും ഒരാള്‍ ര ണ്ടാം ഡോസും, 45 വയസ്സിനും 60നും ഇടയിലുള്ള 2 പേര്‍ രണ്ടാം ഡോസും ഉള്‍പ്പെടും
ഇതു കൂടാതെ 37 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ള 3 പേര്‍ ഒന്നാം ഡോസും 22 പേര്‍ ര ണ്ടാം ഡോസുമടക്കം 25 പേരും, 45 മുതല്‍ 60 വയസ്സു വരെയുള്ളവ രില്‍ ഒരാള്‍ ഒന്നാം ഡോസും 6 പേര്‍ രണ്ടാം സോസും, 60 വയസ്സിനു മുകളിലുള്ള 5 പേര്‍ രണ്ടാം സോസും ഉള്‍പ്പെടും.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.