കല്ലടിക്കോട്: ദേശീയ പാതയിലെ സ്ഥിരം അപകട കേന്ദ്രമായ കരി മ്പ പനയമ്പാടത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു 11 ഓളം പേര്‍ ക്ക് പരിക്കേറ്റു.കാഞ്ഞിരപ്പുഴ പൂഞ്ചോല പാമ്പാന്‍തോട് ആദിവാസി കോളനിയിലെ ലത (30),മീനാക്ഷി (60),പ്രീത (31),ചെല്ലി (80),മാധവി (50),ഓമന(34),വെള്ള (67),ശാന്ത (75),വിവേക് (30),രാജേഷ് (34),ലീല (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെ പനയമ്പാടം മില്ലിന് സമീപ ത്തു വെച്ചായിരുന്നു അപകടം.പൂഞ്ചോലയില്‍ നിന്നും വടക്കഞ്ചേ രിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോവുകയായിരുന്നു ജീപ്പിലുണ്ടായിരുന്ന വര്‍.മീന്‍ലോഡുമായി പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗ ത്തേക്ക് വരികയായിരുന്നു പിക്കപ്പ് വാന്‍.ശക്തമായ മഴയില്‍ വാ ഹനങ്ങളുടെ നിയന്ത്രണം തെറ്റിയതാണ് അപകടത്തിന് കാരണ മെന്നാണ് പറയപ്പെടുന്നത്.ഇടിയുടെ ആഘാതത്തില്‍ ജീപ്പ് തലകീ ഴായി മറിഞ്ഞു.ഓടിക്കൂടിയ നാട്ടുകാരും കല്ലടിക്കോട് പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.പരിക്കേറ്റവരെ വട്ടമ്പ ലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്കേറ്റവരില്‍ മീനാക്ഷിയുടെ പരിക്ക് ഗുരുതരമായതിനാല്‍ ഇവരെ പെരിന്തല്‍ മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പനയമ്പാടം മേഖലയില്‍ അപകടങ്ങള്‍ തുടരുമ്പോഴും അധികൃത രുടെ ഭാഗത്ത് നിന്നും ശാശ്വതമായ പരിഹാര നടപടികള്‍ ഉണ്ടാകാ ത്തത് ജനരോഷം ശക്തമാക്കുകയാണ്.ദേശീയപാത നവീകരണ ത്തിന് ശേഷം ഇതിനകം 87 ഓളം വാഹനാപകടങ്ങള്‍ മേഖലയില്‍ സംഭവിച്ചിട്ടുണ്ട്.ഏഴ് ജീവനുകള്‍ പൊലിയുകയും നൂറിലധികം പേര്‍ ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് .മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി,എംപി,എംഎല്‍എ,ആര്‍ടിഒ,എന്‍എച്ച് അതോറിറ്റി, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്കെല്ലാം നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.എന്നാല്‍ അപകടങ്ങള്‍ സംഭവിക്കുകയും പ്രതിഷേ ധങ്ങള്‍ ഉയരുകയും ചെയ്യുമ്പോള്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങു കയല്ലാ തെ കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല.അധികൃതരുടെ നിസ്സംഗതയ്ക്കെതിരെ പ്രത്യക്ഷ സമരത്തിനിറങ്ങാനുള്ള ആലോചനയിലാണ് നാട്ടുകാര്‍.