അഗളി: അട്ടപ്പാടിയിലെ ആശുപത്രികളില്‍ നിന്നും വിദഗ്ദ്ധ ചികി ത്സയ്ക്ക് അയക്കുന്ന ആദിവാസികള്‍ യാത്രയ്ക്കിടെ മരിക്കുന്ന സം ഭവങ്ങളില്‍ പരേതന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വികെ ശ്രീകണ്ഠന്‍ എംപി അട്ടപ്പാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ആദിവാസികള്‍ക്കു വിദഗ്ദ്ധ ചികി ത്സ നല്‍കേണ്ട കോട്ടത്തറ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങ ളും ജീവനക്കാരുമില്ലാത്തതാണ് റഫറല്‍ കേസുകള്‍ വര്‍ധിക്കാന്‍ കാരണം.കോട്ടത്തറ ആശുപത്രിയിലേക്ക് എംപിയുടെ ഫണ്ടില്‍ നിന്നും 21 ലക്ഷം രൂപ അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ടുള്ള ആംബുല ന്‍സിനായി അനുവദിച്ചു.എഎല്‍എസ് ആംബുലന്‍സിന്റെ സേവനം വൈകിയതു കൊണ്ട് ഗുരുതരാവസ്ഥയിലായിരുന്ന രോഗികളെ കോട്ടത്തറയില്‍ നിന്നും മറ്റു ആശുപത്രികളിലേക്ക് മാറ്റുന്നതിനി ടയില്‍ അഞ്ചുമാസത്തിനിടയ്ക്ക് 13 രോഗികളാണ് വഴിമധ്യേ മരിച്ച ത്.ഓക്‌സിജന്‍ സൗകര്യത്തോടെ ഐസിയു സംവിധാനമുള്ള ആം ബുലന്‍സ് വാങ്ങുന്നതിനായാണ് തുക വകയിരുത്തിയിട്ടുള്ള ത്. മണ്ണാര്‍ക്കാട് നിന്നും ആട്ടപ്പാടിയിലേക്കുള്ള മുഴുവന്‍ ബസുകളും ഓടിക്കണമെന്ന് കെഎസ്ആര്‍ടിസി അധികൃതരോട് ആവശ്യപ്പെ ട്ടിട്ടുണ്ട്.അട്ടപ്പാടി മല്ലീശ്വര ക്ഷേത്ര ഭരണം പൂര്‍ണമായി ആദിവാ സികള്‍ക്കു വിട്ടു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും വികെ ശ്രീകണ്ഠന്‍ ആവശ്യപ്പെട്ടു.