മണ്ണാര്‍ക്കാട്: പ്രളയത്തില്‍ തകര്‍ന്ന ചങ്ങലീരി കോസ് വേയുടെ കൈവരികള്‍ പുനര്‍നിര്‍മിച്ചതോടെ ഇതുവഴിയുള്ള ഭീതിയാത്രക്ക് അറുതിയാകുന്നു.കുമരംപുത്തൂര്‍ കരിമ്പുഴ പഞ്ചായത്തുകളെ തമ്മി ല്‍ ബന്ധിപ്പിക്കുന്ന നെല്ലിപ്പുഴയ്ക്കു കുറുകെയുള്ള ചങ്ങലീരി കോ സ് വേയിലെ കൈവരികള്‍ 2018 ലെ പ്രളയത്തിലാണ് തകര്‍ന്നത്. തുടര്‍ന്നുള്ള വര്‍ഷകാലങ്ങളില്‍ റോഡും തകര്‍ന്നതോടെ ഇതുവഴി യാത്ര ദുരിതവും ഭീതിയുളവാക്കുന്നതുമായിരുന്നു.ഇതേ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അറ്റകുറ്റപണികള്‍ക്കായി എംഎല്‍എ ഫണ്ട് അനുവദിച്ചു.എന്നാല്‍ പ്രവൃത്തി ആരംഭിക്കല്‍ നീണ്ട് പോവുകയായിരുന്നു.നിലവില്‍ കൈവരികള്‍ പുന:സ്ഥാപിച്ച് പെയിന്റടിയും കഴിഞ്ഞതോടെ പാലം കാഴ്ചക്കും മനോഹരമായി.
നിരവധിബസ് സര്‍വീസുകളും സ്‌കൂള്‍ബസുകളും ഇരുചക്രവാ ഹനങ്ങളും ഉള്‍പ്പടെയുള്ളവ സഞ്ചരിക്കുന്ന പ്രധാന കോസ് വേ കൂ ടിയാണിത്.ഇരു പഞ്ചായത്തുകളിലുമായുള്ള വിദ്യാഭ്യാസ സ്ഥാപന ങ്ങളിലേക്ക് കാല്‍നടയായി സഞ്ചരിക്കുന്ന വിദ്യാര്‍ഥികളും അനവ ധിയാണ്.മണ്ണാര്‍ക്കാട്ടേ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വിവിധ ആവ ശ്യങ്ങള്‍ക്കായി ആളുകള്‍ യാത്രചെയ്യുന്നതും ഇതുവഴിയാണ്. അധി കൃതരുടെ അനാസ്ഥമൂലം മൂന്നുവര്‍ഷമായി ഇതുവഴിയുള്ള യാത്ര അപകടമുനമ്പിലൂടെയായിരുന്നു.
മഴക്കാലത്ത് കുത്തൊഴുക്കുള്ള പുഴയായതിനാല്‍ കൈവരികളുടെ അഭാവം അപകട ഭീഷണിയും ഉയര്‍ത്തിയിരുന്നു.സുരക്ഷാ മുന്‍ക രുതലെന്നോണം നാട്ടുകാര്‍ കയറും മുളയും ഉപയോഗിച്ച് താല്‍ക്കാ ലിക കൈവരിവരെ ഇവിടെ നിര്‍മിച്ചിരുന്നു.കൈവരികളുടെ പുന ര്‍നിര്‍മാണം പൂര്‍ത്തിയായതോടെ ജനങ്ങളെല്ലാം ആശ്വാസത്തിലാ ണ്. കുണ്ടുംകുഴിയുമായി തകര്‍ന്ന അപ്രോച്ച് റോഡിന്റെ പണികൂടി പൂര്‍ത്തിയാകുന്നതോടെ ചങ്ങലീരി കോസ് വേയിലൂടെയുള്ള യാത്ര സുഗമമാകും.
