മണ്ണാര്‍ക്കാട്:മുന്‍ മുഖ്യമന്ത്രിയും പ്രതിഭാധനനായ ഭരണാധികാരി യുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെ. എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് സീസണ്‍ മൂന്നിന് നാളെ വൈകിട്ട് 8 ന് ഹയര്‍ സെക്കണ്ടറി വിഭാഗം പ്രാഥമിക തല മത്സരങ്ങളോടെ തുടക്കമാകും.കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ഓണ്‍ലൈനായാണ് ഇത്തവണ മത്സരങ്ങള്‍.
www.kstu.in,https://prathibhaquiz.blogspot.com/p/2021.html എന്നീ സൈ റ്റുകളില്‍ വിവിധ വിഭാഗം മത്സരങ്ങളുടെ ലിങ്ക് യഥാസമയ ങ്ങളില്‍ ലഭ്യമാകും.10 ന് ഞായറാഴ്ച രാവിലെ 10 ന് എല്‍.പി വിഭാ ഗം,ഉച്ചക്ക് 2 ന് യു.പി, വൈകിട്ട് 7ന് ഹൈസ്‌കൂള്‍ വിഭാഗം മത്സരങ്ങളും നടക്കും. ഉപജില്ലാ തലം 17 നും ജില്ലാ തലം 24 നും സംസ്ഥാനതല മത്സരങ്ങള്‍ 31 നും നടക്കും.
മുന്‍ സീസണുകളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ടും സംഘാടനത്തിലും മികവ് പുലര്‍ത്തി വിജ്ഞാന കൈരളിയുടെ അറിവുത്സവമായി മാറിയ സി.എച്ച്.പ്രതിഭാ ക്വിസില്‍ സര്‍ക്കാര്‍, എയ്ഡഡ്,അണ്‍എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതല്‍ 12 വരെ ക്ലാ സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.മത്സര വിജയികള്‍ക്ക് വിവിധ തലങ്ങളില്‍ പ്രശംസാപത്രവും ഉപഹാരങ്ങളും നല്‍കുമെന്ന് കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോടും സെക്രട്ട റി ടി.നാസറും അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9447743117,9946836622