മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ അതിദരിദ്രരെ കണ്ടെത്ത ല്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായും ജില്ലാ കലക്ടര്‍ കണ്‍വീനറായും ജില്ലാ ദാരിദ്ര്യ ല ഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ നോഡല്‍ ഓഫീസറായും നിര്‍വഹണ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സ്റ്റാറ്റിസ്റ്റിക്സ്, കുടുംബശ്രീ ജില്ലാ മിഷന് കോര്‍ ഡിനേറ്റര്, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, അര്‍ബന്‍ അഫ യേഴ്സ് റീജ്യനല്‍ ഡയറക്ടര്‍ എന്നിവര്‍ നിര്‍മാണ സമിതി അംഗങ്ങ ളാണ്.
സമൂഹത്തിലെ അതിദരിദ്രരായ അംഗങ്ങളെ ജനകീയ പങ്കാളിത്ത ത്തോടെ കണ്ടെത്തി, അവര്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കി അടുത്ത അഞ്ചു വര്‍ഷത്തില്‍ അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് പദ്ധതിയു ടെ ലക്ഷ്യം. തദ്ദേശസ്ഥാപനതല, വാര്‍ഡ്തല ജനകീയ സമിതികളും വിവിധ ഫോക്കസ് ഗ്രൂപ്പുകളും ചേര്‍ന്ന് അതിദരിദ്രരായവരുടെ കരട് പട്ടിക തയ്യാറാക്കുകയും മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തുന്ന വിവരശേഖരത്തിലൂടെ ലിസ്റ്റ് തയ്യാറാക്കി ഗ്രാമസഭയുടെ അംഗീകാ രം ലഭ്യമാക്കിയശേഷം ഭരണസമിതി അംഗീകരിച്ച ലിസ്റ്റ് പ്രസിദ്ധീ കരിക്കും. തുടര്‍ന്ന് ഓരോ കുടുംബത്തിനും അനുയോജ്യമായ മൈ ക്രോ പ്ലാനുകള്‍ തയ്യാറാക്കി നടപ്പാക്കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ജില്ലാ കോര്‍ ടീം അംഗങ്ങള്‍ക്കുള്ള പരിശീ ലനം പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ബ്ലോക്ക്- മുനിസിപ്പാലിറ്റികളില്‍ നിന്നുള്ള 40 അംഗ ടീമിനാണ് പരിശീലനം. തുടര്‍ന്ന് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ബ്ലോക്ക്, ഗ്രാമ, വാര്‍ഡ് തലങ്ങളിലും പരിശീലനം നല്‍കും.
