പാലക്കാട്: ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷനായി കെ.എം. ഹരി ദാസ് ചുമതലയേറ്റു.സ്ഥാനമൊഴിയുന്ന ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസും,ജില്ലാ ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരി ച്ചു. നിയുക്ത സംസ്ഥാന ട്രഷറര്‍ കൂടിയായ അഡ്വ.ഇ.കൃഷ്ണദാസ് പു തിയ അധ്യക്ഷനെ കിരീടം അണിയിച്ച് മധുരം നല്‍കികൊണ്ട് അധ്യക്ഷ കസേരയിലിരുത്തി. ജില്ലാ ജനറല്‍ സെക്രട്ടറി പി.വേണു ഗോപാലന്‍, ദേശീയ കൗണ്‍സില്‍ അംഗം വി.രാമന്‍കുട്ടി, എന്‍.ശി വരാജന്‍ എന്നിവര്‍ക്കൊപ്പം ജില്ലാ-മണ്ഡലം-മോര്‍ച്ച നേതാക്കളും, വിവിധ മണ്ഡലങ്ങളില്‍ നിന്നുമെത്തിയ പ്രവര്‍ത്തകരും അദ്ദേഹ ത്തെ പൊന്നാടയണിയിച്ചു.
