മണ്ണാര്‍ക്കാട്: കര്‍ഷകസമരക്കാരെ രക്തത്തില്‍ മുക്കിക്കൊന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരെ അറസ്റ്റു ചെയ്തും കള്ളക്കേസി ല്പ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയില്‍ പ്ര തിഷേധിച്ച് വിവിധ കേന്ദ്രങ്ങളില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതി ഷേധ ചൂട്ട് നടത്തി.

മണ്ണാര്‍ക്കാട് നഗരസഭ പെരിഞ്ചോളം ശാഖ നടത്തിയ പ്രതിഷേധം യൂത്ത്ലീഗ് ജില്ലാ സെക്രട്ടറി നൗഫല്‍ കളത്തില്‍ ഉദ്ഘാടനം ചെ യ്തു.വാര്‍ഡ് കൗണ്‍സിലറും യൂത്ത് ലീഗ് ഭാരവാഹിയുമായ സമീര്‍ വേളക്കാടന്‍ അധ്യക്ഷനായി.

മണ്ഡലം യുത്ത് ലീഗ് വൈസ് പ്രസിഡന്റ് സക്കീര്‍ മുല്ലക്കല്‍ മണ്ഡ ലം പ്രവര്‍ത്തക സമിതിയംഗം നമീല്‍ കുറുവണ്ണ, വാര്‍ഡ് യൂത്ത് ലീഗ് ഭാരവാഹികളായ അസറുദ്ധീന്, ഷുഹൈബ്, ആഷിക്, ജൗഹര്‍ എന്നിവര്‍ സംസാരിച്ചു.

താഴെ അരിയൂര്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സഹദ് അരിയൂര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ റഹീം ഇരുമ്പന്‍, ശാഖാ പ്രസിഡന്റ് ഷബീര്‍. കെ, സെക്രട്ടറി ഷാനിദ്. എന്‍, മുബഷീ ര്‍. സി.പി, അല്‍ത്താഫ്. പി, ആസിഫ്.കെ,. അമീര്‍ സുഹൈല്‍. എന്‍, അനസ്. കെ, കാസിം. എന്‍. കെ, സമീര്‍. കെ, ഷാഫി.സി, ഫാസില്‍. കെ സംബന്ധിച്ചു.

എടത്തനാട്ടുകര മേഖലാ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി കോട്ടപ്പള്ള ടൗ ണില്‍ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു.

മുസ് ലിം ലീഗ് മേഖല പ്രസിഡന്റ് പി.ഷാനവാസ് മാസ്റ്റര്‍, യൂത്ത് ലീഗ് ജില്ലാ കമ്മറ്റി അംഗം ടി.പി മന്‍സൂര്‍ മാസ്റ്റര്‍, മേഖല സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട്, ട്രഷറര്‍ ഗഫൂര്‍ പാറോക്കോട്ട്, റഹീസ് എടത്തനാട്ടുകര, കെ.ടി ജഫീര്‍ മാസ്റ്റര്‍, റഫീസ്, എ.പി ഷിഹാബ് മാസ്റ്റര്‍, വി.പി നാസര്‍, ഷരീഫ്, ഷമീര്‍, ഫൈസല്‍, മുജീബ്, മന്‍സൂര്‍, പി.ഷൗലക്കലി തുടങ്ങിയവര്‍ നേതൃത്വം നല്കി.
