അഗളി:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഗളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും സ്റ്റു ഡന്റ് പൊലീസ് കേഡറ്റും കോട്ടയം ഗവ.കോളേജിലെ എന്‍എസ്എ സ് യൂണിറ്റും സംയുക്തമായി അട്ടപ്പാടിയില്‍ ഫെയ്‌സ് ഷീല്‍ഡ് വി തരണം ചെയ്തു.
ഷോളയൂര്‍,പുതൂര്‍,അഗളി പഞ്ചായത്തുകളിലെ പ്രാഥമിക ആരോ ഗ്യ കേന്ദ്രങ്ങള്‍,കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ഗവ.ആയുര്‍വേദ ആശുപത്രി,കൃഷിഭവന്‍ എന്നിവടങ്ങളിലാണ് ഫെയ്‌സ് ഷീല്‍ഡ് വിതരണം ചെയ്തത്.
പുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ മെഡി ക്കല്‍ ഓഫീസര്‍ ഡോ.പിസി മുഹമ്മദ് യൂസഫ് എന്‍എസ്എസ് വള ണ്ടിയര്‍മാരില്‍ നിന്നും ഫെയ്‌സ് ഷീല്‍ഡുകള്‍ ഏറ്റുവാങ്ങി. ഡോ. രഞ്ജിനി,സ്റ്റാഫ് നേഴ്സ് സബൂറ,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്സു മാരായ നീതു കൃഷ്ണന്‍,മനേഷ്,ഉഷ,ശ്രീദേവി,എന്‍ആര്‍സി കൗണ്‍ സിലര്‍ ടോണി,കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ ബിനോയ്, ഇലക്ടറല്‍ ലിറ്ററസി ക്ലബു ജില്ലാ മാസ്റ്റര്‍ ട്രെയ്നറും എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസറുമായ ടി സത്യന്‍ എന്‍ എസ് എസ് വളണ്ടിയര്‍മാ രായ ആസിഫ് എന്‍ ,അനൂപ് സാബു , ബിജിന്‍ പി ബി എന്നിവര്‍ നേതൃത്വം നല്‍കി