കോട്ടോപ്പാടം: കച്ചേരിപ്പറമ്പിന് സമീപം കാഞ്ഞിരംകുന്നില്‍ കാട്ടാ നക്കൂട്ടം വന്‍തോതില്‍ കൃഷി നശിപ്പിച്ചു.പത്തോളം കര്‍ഷകരുടെ വാഴ,കവുങ്ങ്,തെങ്ങ് എന്നിവയാണ് നശിപ്പിച്ചത്.കഴിഞ്ഞ രാത്രിയി ല്‍ വനമിറങ്ങിയെത്തിയ കുട്ടിയാന ഉള്‍പ്പെട്ട എട്ടംഗ കാട്ടാനക്കൂട്ട മാണ് ആമ്പാടം പാടശേഖരത്തില്‍ സംഹാര താണ്ഡവമാടിയത്.
മലയില്‍ അബ്ദുള്‍ കരീം,കിളിയത്ത് ഷരീഫ് എന്നിവരുടെ വാഴ, ന റുക്കോട്ടില്‍ അലി,ചെറുമലയില്‍ വാപ്പുട്ടി,പുത്തന്‍പുരയ്ക്കല്‍ മൊ യ്തുപ്പു,കോലോത്തൊടി മുഹമ്മദ് കുട്ടി,താളിയില്‍ അബ്ദുല്‍ ഖാദര്‍, ആലടി അബു,കുട്ടാടന്‍ മണി എന്നിവരുടെ കവുങ്ങ്,വല്ലക്കാടന്‍ അസിസീന്റെ വാഴ കവുങ്ങ് എന്നിവയും കാട്ടാനകള്‍ നശിപ്പിച്ചു. എട്ടോളം തെങ്ങുകളും നശിപ്പിച്ചിട്ടുണ്ട്.വിളവെടുപ്പിന് പാകമായ വാഴകളും കവുങ്ങുകളുമാണ് നശിപ്പിച്ചതില്‍ ഏറെയും.കൃഷി നാ ശം വലിയ സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്കു വരുത്തി വെ ച്ചിരിക്കുന്നത്.
പുറ്റാനിക്കാട് നിന്നാണ് ആനക്കൂട്ടം പാടശേഖരങ്ങള്‍ താണ്ടി രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള ആമ്പാടം പാടശേഖരത്തേക്ക് തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് എത്തിയതെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷിയിടങ്ങളിലേക്ക് കയറി കാട്ടാന കണ്ണില്‍ കണ്ടതെല്ലാം നശി പ്പിക്കുകയായിരുന്നു.കര്‍ഷകരും നാട്ടുകാരും വനപാലകരും ചേര്‍ ന്നാണ് ആനക്കൂട്ടത്തെ മലകയറ്റിയത്.
കൃഷിനാശമുണ്ടായ സ്ഥലം കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് അക്കര ജസീന,വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട്, വാര്‍ഡ് മെമ്പര്‍ എം രാധാകൃഷ്ണന്‍,മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് രാമചന്ദ്രന്‍ മുട്ടില്‍,തിരുവിഴാംകുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍,പൊതുപ്രവര്‍ത്തകരായ കല്ലടി അബൂബക്കര്‍,ടികെ ഇപ്പു എന്നിവര്‍ സന്ദര്‍ശിച്ചു.
കര്‍ഷകര്‍ക്ക് വനംവകുപ്പ് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെ ന്ന് പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ആവശ്യപ്പെട്ടു. ഫെന്‍സി ങ്ങും കിടങ്ങുകളും നിര്‍മിച്ച് ആനകളുടെ വരവിന് തടയിടുകയാണ് വേണ്ടതെന്നും വനംവകുപ്പില്‍ നിന്നും അനുമതി ലഭിച്ചാല്‍ തൊഴി ലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവ നിര്‍മിക്കാനുള്ള അനുമതി ഗ്രാമ പഞ്ചായത്ത് തേടുമെന്ന് ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കൂടിയായ കല്ലടി അബൂബക്കര്‍ പറഞ്ഞു.കാട്ടാനകള്‍ നാട്ടിലറങ്ങുന്നതിന് ശാശ്വതമായ പരിഹാരം കാണണമെന്ന് കര്‍ഷ ക കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ടികെ ഇപ്പു ആവശ്യ പ്പെട്ടു.കുന്തിപ്പാടം ഭാഗത്ത് വനാതിര്‍ത്തിയില്‍ സോളാര്‍ തൂക്കുവേ ലി സ്ഥാപിക്കാനുള്ള നടപടികള്‍ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.