അഗളി: ഭീതി വിഹരിക്കുന്ന കാട്ടുപാതയും കുതിച്ചൊഴുകുന്ന ഭവാ നിപ്പുഴയും സാഹസികമായി കടന്ന് ചുമലില്‍ ടിവിയും ബാറ്ററിയു മേന്തി അവരെത്തിയപ്പോള്‍ മുരുഗള ഊരിലെ വിദ്യാര്‍ത്ഥികളുടെ ഉള്ളില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിപ്പോയതിന്റെ സങ്കടം മാഞ്ഞ് സന്തോഷവും ആഹ്ലാദവും നിറഞ്ഞു.അഗളി ഗവ.ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ ഇലക്ടോറല്‍ ലിറ്ററസി ക്ലബ്ബ്,സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് കിലോമീറ്ററുകള്‍ കാല്‍ നടയായി താണ്ടി ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ ഊരിലേക്കെ ത്തിച്ചത്.
പ്രാക്തന ഗോത്രവിഭാഗമായ കുറുമ്പര്‍ താമസിക്കുന്ന ഉള്‍വനത്തി ലെ മുരുഗള ഊരില്‍ ആകെ 24 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇതില്‍ ഡിഗ്രിക്കും പ്ലസ്ടുവിനും മൂന്ന് പേര്‍ വീതവും എസ്എ സ്എല്‍സിക്ക് ഒരാളും മറ്റുള്ള കുട്ടികള്‍ മറ്റ് ക്ലാസ്സുകളിലുമാണ് പഠിക്കുന്നത്. ഊരി ല്‍ വൈദ്യുതിയോ മൊബൈല്‍ ടവറോ ഒന്നുമില്ല.സൗരോര്‍ജ്ജത്തി ല്‍ പ്രവര്‍ത്തിച്ചിരുന്ന ടെലിവിഷനിലൂടെയാണ് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം നടന്നിരുന്നത്.എന്നാല്‍ ഇത് തകരാറിലായതോ ടെ പഠനവും വഴിമുട്ടി.ഇതറിഞ്ഞാണ് അഗളി ഹയര്‍ സെ്ക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി ഹേമലത,ഐടിഡിപി പ്രൊജക്്ട് ഓഫീ സര്‍ സുരേഷ് കുമാര്‍,എസ്പിസി കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാ രായ ജോസഫ് ആന്റണി,കെ ശ്രീജ എന്നിവരുടെ ഇടപെടലുണ്ടാ യത്.
പെരുമാട്ടി പഞ്ചായത്തിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപ കനായ സജി മാര്‍ക്കസ്,ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും പ്രവാസി കളുമായ അലക്‌സ് രൂപേഷ് അബ്രഹാം,റോയ് മാത്യു,സുമേഷ് ബി കരിവേലി എന്നിവര്‍ മുരുഗള ഊരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ ലൈന്‍ പഠനത്തിനായി ടിവിയും 12 വോള്‍ട്ടിന്റെ ബാറ്ററിയും സംഭാ വന ചെയ്തു.സഞ്ചരിക്കാന്‍ നല്ല വഴിപോലുമില്ലാത്ത ഊരിലേക്ക് പഠന സാമഗ്രികള്‍ എത്തിക്കുന്നത് അധ്യാപക സംഘത്തിന് വലിയ വെല്ലു വിളി തന്നെയായിരുന്നു.ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് മാസ്റ്റര്‍ ട്രെയിനറും കമ്മ്യൂണിറ്റി പൊലീസ് ഓഫീസറുമായ സത്യന്‍ ടി,മാണിക്കന്‍ മാസ്റ്റ ര്‍,കമ്മ്യൂണിറ്റി സ്‌കൂള്‍ അധ്യാപകന്‍ രാഹുല്‍ രാജ്,സ്റ്റുഡന്റ് പൊലീ സ് കേഡറ്റ് അര്‍ജുന്‍,സാമൂഹ്യ പ്രവര്‍ത്തകന്‍ ബിനോയ് എന്നിവരാ ണ് സംഘത്തിലുണ്ടായിരുന്നത്.
അഗളിയില്‍ നിന്നും ജീപ്പില്‍ തടിക്കുണ്ട് വരെയെത്തി.ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെയടക്കം സഞ്ചരിച്ചാണ് സംഘം ഊ രിലെത്തിയത്.ഭവാനി പുഴ കടക്കാന്‍ ആകെ മുളകൊണ്ട് നിര്‍മിച്ച ഒരു ചങ്ങാടം മാത്രമായിരുന്നു ഉണ്ടായിരുന്നത്.അത്യാവശ്യം ഒഴുക്കു ണ്ടായിരുന്ന പുഴയിലൂടെ ജീവന്‍ കയ്യില്‍ പിടിച്ചാണ് സംഘത്തിലു ണ്ടായിരുന്നവര്‍ പുഴ കടന്നത്.രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച യാത്ര ഊരില്‍ അവസാനിക്കുമ്പോള്‍ ഉച്ച കഴിഞ്ഞ് രണ്ടരമണിയായി രുന്നു.വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യമൊരുക്കി വേഗത്തില്‍ സംഘം ഊരില്‍ നിന്നും മടങ്ങി.
പുതൂര്‍ പഞ്ചായത്തിലാണ് മുരുഗള ഊര് സ്ഥിതി ചെയ്യുന്നത്. ഉള്‍വ നത്തിലെ ഈ ഊരില്‍ 15 കുടുംബങ്ങളാണ് താമസിക്കുന്നത്. അടി സ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന ഊരിലെ ജീവിത വും ദുസ്സഹമാണ്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യയുടെ നേതൃ ത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സംഘം സാഹസികമായി ഊരില്‍ എത്തി കോവിഡ് പരിശോധന നടത്തിയത് വലിയ വാര്‍ ത്തയായിരുന്നു.