മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ശാ ക്തീകരണത്തിന്‍റെ ഭാഗമായി നടത്തിയ മുഖാമുഖം 2021 സമാപിച്ചു. കുടുംബശ്രീ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതി നും വരും കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജന പ്ര വര്‍ത്തനങ്ങള്‍ക്ക് ഉപകാരപ്രദമാകും വിധത്തില്‍ കാര്യക്ഷമമാക്കു ന്നതിന്‍റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ വാര്‍ ഡിലെയും കുടുംബശ്രീ യൂണിറ്റ് ഭാരവാഹികളെ ഒരു കേന്ദ്രത്തിലേ ക്ക് ക്ഷണിച്ച് നാളിതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍, അംഗങ്ങളുടെ കുടുംബ ജീവിത നിലവാരത്തിലുണ്ടായ പുരോഗതി തുടങ്ങി വിജയ ഗാഥകളും യൂണിറ്റുകള്‍ നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും തുറന്ന ചര്‍ച്ചക്ക് വേദിയൊരുക്കി നടത്തിയ മുഖാമുഖം പരിപാടി കു ടുംബശ്രീ യൂണിറ്റുകള്‍ക്ക് പുതിയയനുഭവമായി.പുതുതായി സംരഭ ങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ പരിശീലനങ്ങളും വായ്പ സൗകര്യങ്ങ ളും ഒരുക്കുകയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിപണന കേ ന്ദ്രവും തുടങ്ങുന്ന പദ്ധതികളാണ് ഗ്രാമപഞ്ചായത്ത് ഭരണ സമിതി വരും കാലത്ത് നടപ്പിലാക്കാനൊരുങ്ങുന്നത്. 14ന് ആറാം വാര്‍ഡില്‍ പരിപാടി അഡ്വ. ഷംസുദ്ദീന്‍ എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്തത്.
സമാപന പരിപാടി മൂന്നാം വാര്‍ഡില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മേരി സന്തോഷ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയ ര്‍മാന്‍ സഹദ് അരിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ ചെയര്‍മാന്‍ പി.എം നൗഫല്‍ തങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍ പേഴ്സണ്‍ ഇന്ദിര മാടത്തുംപുളളി പ്രസംഗിച്ചു. സി.ഡി.എസ് ചെയര്‍ പേഴ്സന്‍ ഷാഹിന എരെരത്ത്, അക്കൗണ്ടന്‍റ് ഷീജ, ബ്ലോക്ക് കോര്‍ഡി നേറ്റര്‍മാരായ ഷീജ, രാഹുല്‍, ശ്രീരേഖ തുടങ്ങിയവര്‍ വിവിധ വിഷ യങ്ങളില്‍ ക്ലാസ്സെടുത്തു. ജനപ്രതിനിധികളായ വിജയലക്ഷ്മി, അജി ത്ത്, റസീന വറോടന്‍, രുഗ്മിണി കുഞ്ചീരത്ത്, ടി.കെ മുഹമ്മദ് ഷമീര്‍, ഷരീഫ് ചങ്ങലീരി, ഉഷ വളളുവമ്പുഴ, വിനീത, സിദ്ദീഖ് മല്ലിയില്‍, ശ്രീജ, ഹരിദാസന്‍ ആഴ്വാഞ്ചേരി, രാജന്‍ ആമ്പാടത്ത്, ഖാദര്‍ കുത്തനിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!