കൂട് മാറ്റി സ്ഥാപിക്കണമെന്ന് വാര്‍ഡ് മെമ്പര്‍

അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് മേയാന്‍ വിട്ട രണ്ട് പശു ക്കളെ വന്യജീവി ആക്രമിച്ചു.പുലിയാണെന്നാണ് പറയപ്പെടുന്നത്. ചൊവ്വാഴ്ച ഉച്ചയക്ക് ഒന്നരയോടെയായിരുന്നു സംഭവം.

കല്ലംപള്ളിയാലില്‍ കുളങ്ങര മമ്മിയുടെ പശുക്കളെയാണ് വന്യജീ വി ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.എന്‍എസ്എസ് എസ്റ്റേറ്റിലാണ് പശുക്കളെ മേയാന്‍ വിട്ടത്. വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടുകുണ്ടില്‍,തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്്‌റ്റേഷന്‍ ഡെപ്യുട്ടി റേ ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃത്വത്തിലു ള്ള വനപാല സംഘവും ആര്‍ആര്‍ടിയും സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരു ഇടവേളയ്ക്ക് ശേഷം വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെ വന്യജീവി ആക്രമണം ഉണ്ടായതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാ ണ്.മാസങ്ങളായി കടുവ പുലിപ്പേടിയിലാണ് ഉപ്പുകുളം മേഖല. ജൂലായി മൂന്നിന് ടാപ്പിങ് തൊഴിലാളിക്ക് നേരെ കടുവയുടെ ആക്ര മണമുണ്ടായതിന് പിറകെ പലയിടങ്ങളിലും കടുവയേയും പുലി യേയും നാട്ടുകാര്‍ കണ്ടിരുന്നു.മേഖലയില്‍ 16 ഓളം ക്യാമറകള്‍ സ്ഥാപിച്ച് വനംവകുപ്പ് നിരീക്ഷണം നടത്തി വന്നിരുന്നുവെങ്കിലും എന്നാല്‍ വന്യജീവി ക്യാമറയില്‍ കുടുങ്ങിയില്ല.

ഭീതിയുടെ നാളുകളിലൂടെ മലയോര മേഖല കടന്ന് പോകുമ്പോഴും കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വൈകിയത് പ്രതിഷേധ ത്തിനുമിടയാക്കി.ഒടുവില്‍ ആഗസ്റ്റ് നാലിന് പിലാച്ചോല ഇടമല പരിസരത്തായി വനംവകുപ്പ് കൂട് സ്ഥാപിച്ചു.ഒരാഴ്ച കഴിഞ്ഞ് ഇരട്ട വാരിയില്‍ കളത്തില്‍ സിദ്ദീഖിന്റെ ആളൊഴിഞ്ഞ വീട്ടില്‍ പുലി യെ നാട്ടുകാര്‍ നേരിട്ട് കണ്ടിരുന്നു.മുണ്ടക്കുന്നിലുള്‍പ്പടെ പലയിട ങ്ങൡലായി പുലിയെ കണ്ടിട്ടുണ്ട്.വീണ്ടും വളര്‍ത്തുമൃഗങ്ങള്‍ ആ ക്രമണത്തിനിരയായ സാഹചര്യത്തില്‍ ഇടമല പരിസരത്ത് സ്ഥാ പിച്ചിട്ടുള്ള കൂട് മാറ്റി സ്ഥാപിക്കാന്‍ വനംവകുപ്പ് നടപടിയെ ടുക്ക ണമെന്ന് ഉപ്പുകുളം വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടുകുണ്ടില്‍ ആവശ്യ പ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!