മണ്ണാര്‍ക്കാട്: ചരിത്ര വസ്തുതകള്‍ വളച്ചൊടിക്കുന്നതും വക്രീകരി ക്കുന്നതും ഭരണകൂടങ്ങളുടെ ഭീരുത്വമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.പി.സരിന്‍.ചരിത്രവസ്തുതകള്‍ തമസ്‌ക രിക്കുന്ന ഭരണകൂട ഭീകരതയ്‌ക്കെതിരെ കെപിഎസ്ടിഎ മണ്ണാര്‍ക്കാ ട് ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.

മലബാര്‍ സമരത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയ കലാപമാക്കാ നും സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കാനുമുള്ള ശ്രമം അപലപനീയമാണ്. അയഥാര്‍ത്ഥമായ എന്തൊക്കെ പ്രചരിപ്പിച്ചാലും ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ നിന്ന് ദേശീയ നേതാക്കളെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേയും പറിച്ചുമാറ്റാനാകില്ല.ഇന്ത്യാ രാജ്യത്തിന്റെ അസ്തിത്വത്തിന് വെല്ലുവിളിയായി മാറിയ മോദി സ ര്‍ക്കാരിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് സമയമായെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.

ഉപജില്ലാ പ്രസിഡന്റ് നൗഷാദ് ബാബു അധ്യക്ഷനായി. യു.കെ ബ ഷീര്‍ സ്വാഗതവും അസീസ് ഭീമനാട് മുഖ്യപ്രഭാഷണവും നടത്തി. എം വിജയരാഘവന്‍ , പി കെ അബ്ബാസ് , ജാസ്മിന്‍ കബീര്‍, ബിജു ജോസ് , ഹബീബുള്ള അന്‍സാരി, ജേക്കബ് മത്തായി, ബിന്ദു ജോസ ഫ് , മനോജ് ചന്ദ്രന്‍ , ആര്‍ ജയമോഹന്‍ ,നൗഫല്‍ താളിയില്‍, ഷിജി തോമസ്, ബിജു അമ്പാടി, പി രമ, ഡോ.എന്‍ വി ജയരാജന്‍, പി സുധീ ര്‍, പി ശുഭ, ഹംസക്കുട്ടി, സക്കീര്‍ ഹുസൈന്‍, കെ.വി സലീം, പി കെ രാജീവ്,എം.ഷാഹിദ്, പി.ഹരിദേവ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!