മണ്ണാര്‍ക്കാട്: വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മണ്ണാര്‍ക്കാട് നഗര ത്തില്‍ ഗതാഗതപരിഷ്‌കാരം നടപ്പിലാക്കുന്നതിനായി നഗരസഭ നട പടി തുടങ്ങി.ദേശീയപാത വികസനവും ഇതോടനുബന്ധിച്ചുള്ള നട പ്പാത നവീകരണവുമെല്ലാം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് നടപ ടി.ഇതിന്റെ ഭാഗമയി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ ന്നു.
കുന്തിപ്പുഴയില്‍ നിന്നും തുടങ്ങി നെല്ലിപ്പുഴയില്‍ അവസാനിക്കുന്ന നഗരത്തില്‍ ദേശീയപാതയിലെ തിരക്ക് കുറക്കുന്നതിനാവശ്യമായ കാര്യങ്ങളിലാണ് പ്രധാനമായും അഭിപ്രായങ്ങളുയര്‍ന്നത്. അനധി കൃത പാര്‍ക്കിംഗിന് തടയിടാന്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍,ബസ് കാ ത്തിരിപ്പ് കേന്ദ്രങ്ങളുടെയും ഓട്ടോ സ്റ്റാന്റുകളുടെയും ക്രമീകരണം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി.അടുത്ത ആഴ്ചയില്‍ ഓട്ടോറി ക്ഷ, സ്വകാര്യ ബസ് മേഖലയിലെ തൊഴിലാളി സംഘടനാ നേതാക്ക ളുടെ യോഗം ചേരാനും തീരുമാനിച്ചു.വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ വേസ്‌റ്് ബിന്‍ സ്ഥാപിക്കണമെ ന്നും,നഗരം സൗന്ദര്യവത്കരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
കുറ്റമറ്റ രീതിയില്‍ നഗരത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കു മെന്ന് ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.നഗരസഭ കൗണ്‍ സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സി മുഹ മ്മദ് ബഷീര്‍ അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷന്‍ ഹംസ കുറുവണ്ണ,ട്രാഫിക് എസ്‌ഐ അബ്ദുള്‍ നാസര്‍,അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരീഷ് എന്‍,പിഡബ്ല്യുഡി അസി എഞ്ചി നീയര്‍ ഷാജി എംകെ,കോണ്‍ഗ്രസ് നേതാവ് വിവി ഷൗക്കത്തലി, തൊഴിലാളി സംഘടന പ്രതിനിധികളായ ഷിഹാബ് ടി,മുത്തൂട്ടി വി കെ,വ്യാപാരി സംഘടന പ്രതിനിധികളായ ഫിറോസ് ബാബു,കെപി അഷ്‌റഫ്,വിനോദ് കൃഷ്ണന്‍ സി,എന്‍ രമേഷ്,മാധ്യമ പ്രവര്‍ത്തകന്‍ വികെ അജയന്‍,നഗരസഭ സെക്രട്ടറി എംഎസ് ശ്രീരാഗ് എന്നിവര്‍ പങ്കെടുത്തു.