കോട്ടോപ്പാടം: ഓട്ടോറിക്ഷയില്‍ ആദിവാസി യുവതിയുടെ പ്രസവ മെടുത്ത് ആശാവര്‍ക്കര്‍.കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തി ലെ ആശാവര്‍ക്കര്‍ മൈമൂനയാണ് ചൂരിയോട് കോളനിയിലെ ബാ ബുവിന്റെ ഭാര്യ ലീലയ്ക്ക് തുണയായത്.
അര്‍ദ്ധ രാത്രിയിലാണ് ലീലക്ക് പ്രസവ വേദന വന്നതായി മൈമൂന വിവരമറിയുന്നത്.ഇടയ്ക്ക് കോളനി സന്ദര്‍ശിക്കുന്ന സമയം ലീല യെ കാണുകയും എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നെ വിളിക്കണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.പുലര്‍ച്ചെ മൂന്നു മണിക്ക് ലീലയുടെ ഭര്‍ത്താവ് മൈമൂനയെ ഫോണില്‍ വിളിച്ച് ഭാര്യ ക്ക് പ്രസവവേദന വന്നതായി അറിയിച്ചു. ആശുപത്രിയിലെ ത്തി ക്കാന്‍ വാഹനത്തിനായി രാത്രി പല ഡ്രൈവര്‍മാരെയും വിളിച്ചെ ങ്കിലും ആരേയും ലഭ്യമായില്ല.ഒടുവില്‍ മൈമൂന തന്നെ സ്വന്തം പരിചയത്തിലുള്ള ഒരു ഓട്ടോ ഡ്രൈവര്‍ സലാമിനെ വിളിക്കുകയും അദ്ദേഹം വരാമെന്ന് അറിയിക്കുകയും ചെയ്തു. അപ്പോഴേക്കും നേരം പുലര്‍ച്ചെ അഞ്ചര മണിയായിരുന്നു.
വീട്ടു പടിക്കല്‍ എത്തിയ ഓട്ടോയില്‍ ലീലയെയും കയറ്റി മണ്ണാര്‍ ക്കാട് താലൂക്ക് ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു.വഴി വളരെ മോ ശം.വേഗത്തില്‍ പോകാന്‍ കഴിയാത്ത അവസ്ഥ.ഓട്ടോയില്‍ നിന്നും ലീലയുടെ നിലവിളി ഉച്ചത്തിലായി.പ്രസവ വേദനകൊണ്ട് പുളയുക യായിരുന്ന ലീലയെ മൈമൂന പതുക്കെ സീറ്റില്‍ കിടത്തി.ഓട്ടോ ഡ്രൈവറോട് ഇറങ്ങി മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു.ഓട്ടോയില്‍ വെച്ച് പ്രസവമെടുക്കുകയും അമ്മയേയും കുഞ്ഞിനേയും രക്ഷി ക്കുകയും ചെയ്തു.തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരു ന്നു.അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച ആശാവര്‍ക്കര്‍ മൈമൂന യ്ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. കെടിഡി സി ചെയര്‍മാന്‍ പികെ ശശി തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ മൈമൂനയേയും ഓട്ടോ ഡ്രൈവര്‍ സലാമിനേയും അഭിനന്ദിച്ചു. ഇതിന് മുമ്പും മൈമൂന രണ്ട് തവണ പ്രസവമെടുത്തിട്ടുണ്ട്.