മണ്ണാര്‍ക്കാട്: രോഗിയായ വീട്ടമ്മയുടെ ഭാഗീകമായി തകര്‍ന്ന വീട് നന്നാക്കി വോയ്‌സ് ഓഫ് മണ്ണാര്‍ക്കാട് റെസ്‌ക്യു ടീം പ്രവര്‍ത്തകര്‍. വിയ്യക്കുറുശ്ശി സ്വദേശിനി ഉമ്മുവിന്റെ വീടാണ് വോം റെസ്‌ക്യുടീം വാസയോഗ്യമാക്കിയത്.
രോഗങ്ങളും ദുരിതങ്ങളും വേട്ടയാടുന്ന ജീവിതമാണ് ഉമ്മുവിന്റേ ത്.അര്‍ബുദം ബാധിച്ച് ഭര്‍ത്താവ് നേരത്തെ മരിച്ചു.സഹോദരിയുടെ മക്കളാണ് ആകെയുള്ള തുണ.നാട്ടുകാരുടെ സഹായത്തോടെയാണ് ചികിത്സയും ചിലവുകളും കഴിഞ്ഞ് പോകുന്നത്. ജീര്‍ണ്ണാവസ്ഥയി ലായ വീടിന്റെ മേല്‍ക്കൂരയുടെ ഒരുഭാഗം മഴയത്ത് തകര്‍ന്നതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി നിരാലംബയായ ഈ വീട്ടമ്മ.ഇവരുടെ സങ്കടം കണ്ടാണ് വോം റെസ്‌ക്യു ടീം ഇടപെ ട്ടത്.
ഇന്ന് ഷീറ്റുകളെത്തിച്ച് മേല്‍ക്കൂര മേഞ്ഞു.കനത്ത മഴയേയും അവ ഗണിച്ചാണ് റെസ്‌ക്യു ടീം പ്രവര്‍ത്തകര്‍ ശ്രമദാനത്തില്‍ പങ്കാളികളാ യത്.ടീം കോ ഓര്‍ഡിനേറ്റര്‍മാരായ ഷൗക്കത്ത് കാഞ്ഞിരപ്പുഴ, കെ വിഎ റഹ്മാന്‍,റൗഫ്,മണി,സുമേഷ്,ജോസഫ് ചേലെങ്കര,കുമാരന്‍, വാര്‍ഡ് മെമ്പര്‍ സ്മിത എന്നിവര്‍ പങ്കെടുത്തു.