മണ്ണാര്‍ക്കാട് :എംഇഎസ് കല്ലടി കോളേജിന് പിറകുവശത്ത് പാടവര മ്പിലും അരിയൂരിലും പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ച തിന്റെ അടിസ്ഥാനത്തില്‍ വനപാലകരെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയായിരിക്കാമെന്നാണ് വനപാലകര്‍ പറയുന്നത്. ഞായറാഴ്ച രാവിലെയോടെയാണ് കോളേജിന് പിറകിലുള്ള പാടവരമ്പില്‍ പുലി യെ കണ്ടതത്രേ.ആര്‍ആര്‍ടി സംഘമെത്തി തിരച്ചില്‍ നടത്തി. സ്ഥല ത്ത് നിന്നും കണ്ടെത്തിയ കാല്‍പ്പാടുകള്‍ പുലിയുടേതാണോയെന്ന റിയാന്‍ പരിശോധനക്ക് അയച്ചിട്ടുളളതായി വനപാലകര്‍ അറിയി ച്ചു.വൈകീട്ട് നാലു മണിയോടെയാണ് അരിയൂര്‍ പാലത്തില്‍ നിന്നും നൂറ് മീറ്റര്‍ മുകളിലായി വീടിന് സമീപം വന്യജീവിയെ കണ്ടത്.ഈ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയാണ് വന്യജീവിയെ ക ണ്ടത്.വീട്ടമ്മയെ കണ്ടതോടെ വന്യജീവി പറമ്പില്‍ നിന്നും പാടത്തേ ക്ക് മറയുകയായിരുന്നു.ഉടന്‍ നാട്ടുകാരെ വിവരമറിയിക്കുകയായി രുന്നു.വാര്‍ഡ് മെമ്പര്‍ സഹദ് അരിയൂര്‍ വനപാലകര്‍ക്ക് വിവരം കൈമാറുകയായിരുന്നു.തുടര്‍ന്ന് ആര്‍ആര്‍ടി സംഘം സ്ഥലത്തെ ത്തി പരിശോധന നടത്തി.പ്രദേശത്ത് തീറ്റപ്പുല്‍ കൃഷിയുള്ളതിനാല്‍ വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്താനായിട്ടില്ല.