നാട്ടുകല്‍: തച്ചനാട്ടുകര ലെഗസി എയുപി സ്‌കൂള്‍ അധ്യാപകനും നോവലിസ്റ്റുമായ ഫിറോസ്ഖാന്‍ പുത്തനങ്ങാടിയുടെ പുതിയ നോവ ലുകള്‍ നിയമസഭാ സ്പീക്കര്‍ എംബി രാജേഷ് പ്രകാശനം ചെയ്തു. ഉറങ്ങാന്‍ വൈകിയ രാത്രി,കുഞ്ഞു വാവ എന്നീ നോവലുകളാണ് പ്രകാശനം ചെയ്തത്.മലപ്പുറത്ത് നടന്ന ചടങ്ങില്‍ വെച്ച് ഉബൈദുള്ള എംഎല്‍എ പുസ്തകം ഏറ്റുവാങ്ങി.പ്രകാശന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഗോപാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ ഒളിബ്യന്‍ ശ്രീജേഷ് ഒളിബ്യന്‍ ഇര്‍ഫാന്‍ കമാല്‍ വരദൂര്‍ ഇസ്മാഈല്‍ മൂത്തേടം, ടി.പി ഹാരിസ് പി.വി മനാഫ് എന്നിവര്‍ പങ്കെടുത്തു.
നോവല്‍,കഥ,ലേഖനം,ചരിത്രം ഉള്‍പ്പടെ മുപ്പതിലേറെ കൃതികള്‍ ഫിറോസ് ഖാന്‍ എഴുതിയിട്ടുണ്ട്.ആറു നേവലുകള്‍ കന്നടയിലേക്കും രണ്ട് നോവലുകള്‍ ഇംഗ്ലീഷിലേക്കും ഒരു നോവല്‍ ഉറുദുവിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.യുവ സാഹിത്യ അവാര്‍ഡ്,ഉദയം അവാര്‍ ഡ്,ഞരളത്ത് കലാശ്രമത്തിന്റെ പ്രത്യേക ആദരവും ലഭിച്ചിട്ടുണ്ട്. ഇപി ഉമ്മര്‍,ഖദീജ ദമ്പതികളുടെ മകനാണ്.പിടിഎം യുപി സ്‌കൂള്‍ അധ്യാപിക ഫാത്വിമത്ത് സഹ്നയാണ് ഭാര്യ.ഖിദാഷ് ഖാന്‍,ഖിറാഷ് ഖാന്‍ എന്നിവര്‍ മക്കളാണ്.നിലവില്‍ വള്ളുവനാട് സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തക സമിതി അംഗം കൂടിയാണ് ഫിറോസ് ഖാന്‍ പുത്തനങ്ങാടി.