കോട്ടോപ്പാടം: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന്റെ 2021-22 വാര്‍ ഷിക പദ്ധതിയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അന്തിമ അംഗീ കാരം ലഭിച്ചു.173 പുതിയ പ്രൊജക്ടുകളും 57 സ്പില്‍ ഓവര്‍ പ്രവൃത്തി കളും ഉള്‍പ്പടെ 230 പദ്ധതികള്‍ക്കാണ് അംഗീകാരം.15.67 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.കാര്‍ഷിക മൃഗസംരക്ഷണ ക്ഷീര മേഖലകള്‍ ഉള്‍പ്പെടുന്ന ഉല്‍പ്പാദന മേഖലയ്ക്ക് 2.19 കോടി ,കുടിവെള്ള വിതര ണം,ഭവനനിര്‍മാണം,മാലിന്യം സംസ്‌കരണം,ആരോഗ്യ പരിപാല നം,വയോജനസംരക്ഷണം,പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, കുട്ടിക ളുടെ ക്ഷേമം,വനിതാ ക്ഷേമം തുടങ്ങിയവ ഉള്‍പ്പെടുന്ന സേവനമേ ഖലയ്ക്ക് 10.51 കോടി, തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നത ഉള്‍പ്പ ടെ പശ്ചാത്തലമേഖലയ്ക്ക് 2.97 കോടി രൂപയും വകയിരുത്തിയി ട്ടുണ്ട്.വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബഡ്‌സ് സ്‌കൂള്‍ മേഖലയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായകരമാകും.പഞ്ചായത്തിലെ എല്ലാ എല്ലാ ഭിന്നശേഷി വിദ്യാര്‍ ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് ആവശ്യമായ മുഴുവ ന്‍തുകയും വകയിരുത്തിയിട്ടുണ്ട്.അംഗീകാരം ലഭിച്ച പദ്ധതിക ളെല്ലാം സയമബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അറിയിച്ചു.