കുമരംപുത്തൂര്‍: ഗ്രാമപഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതി ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അന്തിമ അംഗീകാരം ലഭിച്ചു. 58 സ്പില്‍ ഓവര്‍ പ്രൊജക്ടുകളും 165 പുതിയ പ്രൊജക്ടുകളും ഉള്‍പ്പെടെ ആകെ 12.7 കോടി രൂപ അടങ്കല്‍ വരുന്ന 223 പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. കാര്‍ഷിക മൃഗസംരക്ഷണ ക്ഷീരമേഖലകള്‍ ഉള്‍പ്പെടുന്ന ഉല്‍പാദന മേഖലക്ക് 1.2 കോടിയും പാലിയേറ്റീവ് പ്രവര്‍ ത്തനങ്ങള്‍, ഭിന്നശേഷിക്കാര്‍, വൃദ്ധര്‍, കുട്ടികള്‍, വനിതകള്‍, കുടി വെള്ള വിതരണം, ഭവന നിര്‍മ്മാണം ,കോവിഡ് പ്രതിരോധ പ്രവര്‍ ത്തനങ്ങള്‍, ഹരിത കര്‍മ്മ സേന, ശുചിത്വ പദ്ധതികള്‍ എന്നിവയുള്‍ പ്പെടെ സേവനമേഖലക്ക് 7.4 കോടിയും പശ്ചാത്തല മേഖലക്ക് 3.9 കോടിയും ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ക്കാണ് കുമരംപു ത്തൂര്‍ പഞ്ചായത്ത് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാര ത്തിനായി സമര്‍പ്പിച്ചിരുന്നത്. എല്ലാ പ്രൊജക്ടുകളുടെയും നിര്‍വ്വഹ ണം അടിയന്തിര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണ സമിതി യോഗം തീരുമാനമെടുത്തതായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി അറിയിച്ചു.