മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മലയോരമേഖലയായ ഇരുമ്പകച്ചോലയിലും പൂഞ്ചേലയിലും ഉരുള്‍പൊട്ടി. ആളപായമി ല്ല.ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം.ഇരുമ്പക ചോല,പുഞ്ചോ ല മലകളില്‍ ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് മലവെള്ളം കു ത്തിയൊലിച്ചെത്തി.ഇതേ തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലെന്നോണം കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും പത്ത് സെന്റീമീറ്റര്‍ വീ തം ഉയര്‍ത്തി.
അതേ സമയം കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.പൂഞ്ചോ ലയിലുണ്ടായ മലവെളളപ്പാച്ചിലില്‍ മൂന്ന് ബൈക്കുകള്‍ ഒഴുക്കില്‍ പ്പെട്ടതായാണ് വിവരം.പ്രദേശത്ത് കൃഷി നാശവുമുണ്ടായിട്ടുണ്ട്. ഇ രുമ്പകച്ചോല,കോല്‍പ്പാടം കോസ് വേകള്‍ വെള്ളത്തിനടിയിലായി. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെ ട്ടു.കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വെറ്റിലച്ചോല കോളനിയിലേക്കു ള്ള ചെള്ളിത്തോട് പാലത്തേയും ജലപ്രവാഹം പ്രതികൂലമായി ബാ ധിച്ചു.
ഉരുള്‍പൊട്ടലുണ്ടായ ഇരുമ്പകച്ചോലയില്‍ അഡ്വ.കെ ശാന്തകുമാരി എംഎല്‍എ,കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതിരാ മരാജന്‍,വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍,സ്ഥിരം സമിതി അധ്യക്ഷന്‍ പ്രദീപ്,മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസര്‍ ബിജു,ഡെപ്യുട്ടി തഹസില്‍ദാര്‍,വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വെറ്റിലച്ചോലയില്‍ പുതിയപാലം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് എംഎല്‍എ റെവന്യുവകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടു ണ്ട്.ഇരുമ്പകച്ചോല പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ഗ്രാമ പഞ്ചായത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പും കനത്ത മഴയില്‍ ഇരുമ്പകച്ചോല ആനക്കരണം മലവാരത്തിലും വെള്ളത്തോട് മലയിലും ഉരുള്‍ പൊട്ടലുണ്ടായിട്ടുണ്ട്.