മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട്, കണ്ട മംഗലം പ്രദേശത്തെ വന്യമൃഗശല്ല്യത്തിന് ശാശ്വത പരിഹാരം കാ ണണമെന്നാവശ്യപ്പെട്ട് പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ ഭാരവാഹികള്‍ മണ്ണാര്‍ക്കാട് ഡിഎഫ്ഒയ്ക്ക് നിവേദനം നല്‍കി.
പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കോട്ടോപ്പാടം പഞ്ചായത്തിലെ പുറ്റാനിക്കാട്,കണ്ടമംഗലം പ്രദേശത്ത് വന്യജീവി കള്‍ ജനജീവിതത്തിന് ഭീഷണിയായിരിക്കുകയാണ്.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണ വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ച സംഭവങ്ങളുണ്ടായി.ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശവാസികള്‍ പുലി യെ നേരിട്ട് കണ്ടിട്ടുണ്ട്.കാട്ടാന,പന്നി,മയില്‍,കുരങ്ങുകള്‍ എന്നിവ യെല്ലാം കൃഷിയിടങ്ങൡലെത്തി വ്യാപകമായി നാശം വിതക്കുക യാണ്.ഈ സാഹചര്യത്തില്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് വനംവകുപ്പിന്റെ ശ്രദ്ധയും തുടര്‍നടപടിയും ഉണ്ടാവണമെന്ന് ഭാരവാഹികള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുക,ജനവാസ മേഖലയോട് ചേര്‍ന്ന വനപ്രദേശത്ത് അതിര്‍ത്തിയില്‍ നിലവിലുള്ള സൗരോര്‍ജ്ജ വേലിയും തെരുവു വിളക്കുകളും അടിയന്തരമായി പ്രവര്‍ത്തനക്ഷ മമാക്കുക,മൃഗസാന്നിധ്യം ദൂരെ നിന്ന് തിരിച്ചറിയാനും അപകടങ്ങ ളില്‍ നിന്നും പെട്ടെന്ന് രക്ഷനേടാനാകും വിധം വനാതിര്‍ത്തിയില്‍ ചുരുങ്ങിയത് നൂറ് മീറ്ററോളം കാടുവെട്ടുക തുടങ്ങിയ ആവശ്യങ്ങ ളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ലൈബ്രറി പ്രസിഡന്റ് സി മൊയ്തീന്‍കുട്ടി,സെക്രട്ടറി എം ചന്ദ്രദാസന്‍, എം.മനോജ്, രാമകൃഷ്ണന്‍, ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം സമര്‍പ്പിച്ചത്. ഗൗരവമാ യി കണ്ട് നടപടികള്‍ സ്വീകരിക്കാമെന്ന് ഡിഎഫ്ഒ ഉറപ്പു നല്‍കിയ തായി ലൈബ്രറി ഭാരവാഹികള്‍ അറിയിച്ചു.