മണ്ണാര്‍ക്കാട്: ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എയും സിപിഎം നേതാ വുമായ പികെ ശശിയെ കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍ പറേഷന്‍ (കെടിഡിസി) ചെയര്‍മാനായി നിയമിച്ചു.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി.കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗമായും ചെര്‍മാനായും നിയമിച്ചു കൊണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്.എം.വിജയകുമാറാണ് മുന്‍ ചെയര്‍മാന്‍.സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു ജില്ലാ പ്രസിഡന്റുമാണ് പികെ ശശി.