മണ്ണാര്‍ക്കാട്: കനത്ത കാറ്റിലും മഴയിലും താലൂക്കിന്റെ വിവിധ ഭാ ഗങ്ങളില്‍ നാശനഷ്ടം.നാല് വീടുകള്‍ തകര്‍ന്നു.മരം പൊട്ടി വീണ് ഗതാഗത തടസ്സവുമുണ്ടായി.തെങ്ങ് കടപുഴകി വീണും കാറ്റത്ത് മേ ല്‍ക്കൂര തകര്‍ന്നുമാണ് നാശനഷ്ടം.ആളപായമില്ല.
തച്ചമ്പാറ പാമ്പോക്കില്‍ അമ്മാളു,കോട്ടോപ്പാടം ഇരട്ടവാരി പടി ഞ്ഞാറേതില്‍ അയമു,കുന്തിപ്പുഴ കാപ്പില്‍ ഷൗക്കത്തലി,നായാടിക്കു ന്ന് തെക്കുംപുറവന്‍ അബ്ദുള്‍ നാസര്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.കുമരപുത്തൂര്‍ വെള്ളപ്പാടം പുല്ലൂന്നി,കാട്ടിക്കുന്നന്‍ നാസ റിന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണ് വീടിന്റെ സണ്‍സൈ ഡ് തകര്‍ന്നിട്ടുണ്ട്.വാട്ടര്‍ ടാങ്കിന് കേടുപാടുകള്‍ സംഭവിച്ചു.നായാടി ക്കുന്നില്‍ തെങ്ങു വീണ് തകര്‍ന്ന അബ്ദുള്‍ നാസറിന്റെ വീട് നഗര സഭ സ്ഥിരം സമതി ചെയര്‍മാന്‍ ഷെഫീക്ക് റഹ്മാന്‍ സന്ദര്‍ശിച്ചു. നഷ്ട പരിഹാരം ലഭ്യമാക്കുന്നതിനായി നടപടി സ്വീകരിക്കുമെന്ന് അദ്ദേ ഹം അറിയിച്ചു.
കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലനല്ലൂര്‍ മുണ്ടത്ത് പള്ളിക്ക് സമീപം ഉച്ചയോടെ മരംവീണ് ഗതാഗത തടസ്സമുണ്ടായി. വൈദ്യുതി ലൈനുകള്‍ തകര്‍ന്നു.ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീ സില്‍ നിന്നും ജീവനക്കാരെത്തി ഏറെ നേരം പണിപ്പെട്ട് വൈദ്യുതി വിതരണം വൈകീട്ടോടെ പുന:സ്ഥാപിച്ചു.കോട്ടോപ്പാടം പട്ടാണി ക്കാടിലും റബ്ബര്‍ മരം പൊട്ടി വൈദ്യുതിലൈനിലേക്ക് പതിച്ചു. സമീ പത്തെ കടയുടെ മുന്നില്‍ ഷീറ്റ് ഇട്ടിരുന്ന ഭാഗം തകര്‍ന്നു.വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സെത്തി മരം മുറിച്ച് നീക്കുകയായിരുന്നു.