അലനല്ലൂര്‍ :മലബാര്‍ മേഖലയില്‍ ഹയര്‍സെക്കന്‍ഡറി, ബിരുദ കോ ഴ്‌സുകള്‍ക്ക് വിദ്യാര്‍ത്ഥി അനുപാതികമായി സീറ്റുകള്‍ വര്‍ദ്ധിപ്പി ക്കുകപരീക്ഷകളും മറ്റും നടക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വാക്‌സിന്‍ അടിയന്തരമായി നല്‍കി വിദ്യാര്‍ ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്ന യിച്ച് കെഎസ്യു അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി നടത്തിയ ഏകദിന ഉപവാസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഫറൂഖ് ഒകെ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷമീം അക്കര അധ്യ ക്ഷനായി.മുന്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ പിഎംഎസ് മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് കോ ണ്‍ഗ്രസ് സെക്രട്ടറിമാരായ ഹബീബ് മാസ്റ്റര്‍ ,കാസിം ആലായന്‍, അ സംബ്ലി കെ.എസ്. യു പ്രസിഡന്റ് ആഷിഫ് കാപ്പില്‍,മുസ്ലീം ലീഗ് അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ തെക്കന്‍,നവാസ് ചോല യില്‍,നൗഫല്‍ താളിയില്‍,അസീര്‍ വാറോടന്‍,റിയാസ്. കെ,റിഫാന്‍. പി,ആഷിര്‍ എപ്പിക്കാട്,അന്‍വര്‍, അബ്ദു കീടത്ത് തുടങ്ങിയവര്‍ സം സാരിച്ചു.