അഗളി: ചിറ്റൂര്‍ മിനര്‍വയിലും പരിസര പ്ര ദേശങ്ങളിലും കുള്ളന്‍ കൊമ്പനാനയുടെ വിഹാരം കൃഷിക്കും ജന ജീവിതത്തിനും ഭീഷ ണിയാകുന്നു.രണ്ടാഴ്ച മുമ്പ് കാട്ടാന കൂട്ടത്തോ ടൊപ്പം എത്തിയതാണ് കുള്ളന്‍ കൊമ്പന്‍.നാട്ടുകാരുടേയും വനപാ ലകരുടേയും വിരട്ടലില്‍ ആനക്കൂട്ടം സ്ഥലം വിട്ടെങ്കിലും കുള്ളനാന കാടുകയറിയില്ല.രാവും പകലും പുരയിടങ്ങളിലും പറമ്പിലും ചു റ്റിയടിക്കുകയാണ് ഈ ആന.
വികൃതിയായ കുട്ടിയാനയാണെന്നാണ് നാട്ടുകാര്‍ ആദ്യം കരുതിയ ത്.പറമ്പിലും വീടിന് സമീപത്തുമെത്തിയുള്ള ശല്ല്യം വര്‍ധിച്ച തോ ടെയാണ് വനപാലകരെത്തിയത്.തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമു ണ്ടായില്ല.വനംവകുപ്പ് ആര്‍ആര്‍ടിയുടെ പടക്കവും ഒച്ചപ്പാടുമൊ ന്നും വിലപ്പോയില്ല.ഓടിക്കാന്‍ ചെന്നവരെ തുരത്തിയോടിച്ചു.
വയലൂര്‍ മുതല്‍ ചുണ്ടകുളം,കോട്ടമല വരെയുള്ള പ്രദേശങ്ങളില്‍ രാത്രിയും പകലും കുള്ളനാനയെ ഭയന്ന് വഴി നടക്കാനും വീടിനു പുറത്തിറങ്ങാനും കഴിയാത്ത സ്ഥിതിയാണ്. ആടുമേക്കുകയാ യി രുന്ന യുവതിയെ ആന ഓടിച്ചു കുഴിയില്‍ വീണ് കാലൊടിഞ്ഞി രുന്നു.പടക്കമെറിഞ്ഞ വനപാലകനു നേരെ ആന കല്ലും കമ്പുമെറി ഞ്ഞു.ആനയുടെ ഏറേറ്റ് വളര്‍ത്തുനായയ്ക്ക് പരിക്കു പറ്റി.റോഡരു കില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കേടുവരുത്തി.
വൈദ്യുതി വേലി പോലും കൂസാതെയാണ് ആനയുടെ നടപ്പ്. ശല്ല്യ ക്കാരനായ ആനയെ തുരത്താന്‍ റബര്‍ ബുള്ളറ്റ് ഉപയോഗിക്കണ മെന്നാണ് നാട്ടുകാരുടെ അഭിപ്രായം.അട്ടപ്പാടിയിലെ ആര്‍ആര്‍ ടിയുടെ പക്കല്‍ ഇതിനുള്ള സംവിധാനമില്ല.മണ്ണാര്‍ക്കാട് നിന്നുള്ള സംഘത്തെ നിയോഗിച്ചാലെ ആനയെ തുരത്തനാകൂ.