മണ്ണാര്‍ക്കാട്: മഹാത്മ അയ്യങ്കാളിയുടെ 158 -ാമത് ജന്മവാര്‍ ഷിക ത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് കേളി കലാ സാഹിത്യവേദി ‘ന വോത്ഥാനംനമ്മളോട് പറയുന്നത്’ എന്ന വിഷയത്തില്‍ ചര്‍ച്ച സം ഘടിപ്പിച്ചു.ഫിലിം സൊസൈറ്റി ഫെഡറേഷന്‍ പ്രവര്‍ത്തകനും പ്രഭാഷകനുമായകെ.സി.ജിതിന്‍ വിഷയം അവതരിപ്പിച്ചു സംസാ രിച്ചു. കേളിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍നടത്തിയ പരിപാടി നഗര സഭകൗണ്‍സിലര്‍ ടി.ആര്‍.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.കോവിഡ് കാലത്ത് കേളിയുടെ9-ാമത് വിഷയാവതരണവും ചര്‍ച്ചയുമായിരു ന്നു ഇത്.കേളി പ്രസിഡന്റ് ഹസ്സന്‍മുഹമ്മദ് പി.എ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറിഎം. ചന്ദ്രദാസന്‍ , ട്രഷറര്‍ശിവപ്രകാശ്, രമ.പി, ഹരിദാസ്.കെ, അച്ചുതനുണ്ണി ,വ്യാസന്‍ പി എം,കൃഷ്ണന്‍കുട്ടി. എം.വിഎന്നിവര്‍ സംസാരിച്ചു.