കോട്ടോപ്പാടം:പഞ്ചായത്തിലെ കണ്ടമംഗലം,മേക്കളപ്പാറ പ്രദേശത്ത് കാട്ടാനക്കൂട്ടം കൃഷിനശിപ്പിച്ച സ്ഥലങ്ങള്‍ എന്‍.ഷംസുദ്ദീന്‍ എംഎ ല്‍എ സന്ദര്‍ശിച്ച് സ്ഥിതഗതികള്‍ വിലയിരുത്തി.കര്‍ഷകരുടെ പ്രയാ സങ്ങളും പരാതികളും എംഎല്‍എ കേട്ടു.
കഴിഞ്ഞ രണ്ടാഴ്ചക്കാലത്തോളമായി കണ്ടമംഗലത്ത് കാട്ടാനശല്ല്യം രൂ ക്ഷമാണ്.ആയിരക്കണക്കിന് വാഴകളും മറ്റു കൃഷികളും കാട്ടാന ക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്.സന്ധ്യമയങ്ങുന്നതോടെ എത്തുന്ന കാട്ടാന കള്‍ കൃഷിയിടങ്ങളില്‍ താണ്ഡവമാടി പുലര്‍ച്ചയോടെയാണ് കാട് കയറുന്നത്.വീട്ടുമുറ്റം വരെ കാട്ടാനകളെത്തി തുടങ്ങിയതോടെ കൃഷിക്കൊപ്പം പ്രദേശവാസികളുടെ ജീവനും ഭീഷണിയായി മാറു കയാണ്.കണ്ടമംഗലം കവല വരെ കാട്ടാനകള്‍ എത്തിയിരുന്നു. ക ഴിഞ്ഞ ദിവസം ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള വനപാലക സം ഘവും സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു.വര്‍ഷങ്ങളുടെ അധ്വാ നം ഒറ്റരാത്രികൊണ്ട് കാട്ടാനകള്‍ നശിപ്പിക്കുമ്പോള്‍ നിസ്സഹായരാ യി നോക്കി നില്‍ക്കാനേ കര്‍ഷകര്‍ക്ക് ആവുന്നുള്ളൂ. തിരുവി ഴാംകുന്ന് മേഖലയിലും കാട്ടാനകളുടെ ശല്ല്യമുണ്ട്.
കാട്ടാനശല്ല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്നും ഇത്തരമൊരു അവസ്ഥ കര്‍ഷകര്‍ക്ക് ഉണ്ടാകാന്‍ പാടില്ലെന്നും എംഎല്‍എ വനപാലകരോട് പറഞ്ഞു.ലഭ്യമാകാനുള്ള നഷ്ടപരിഹാരങ്ങളുടെ ലിസ്റ്റ് ഉടന്‍ നല്‍കാനും മന്ത്രിയെ കണ്ട് ഉടന്‍ തന്നെ പരിഹാരം കാണാമെന്നും എംഎല്‍എ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി.നാട്ടിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്ത് കാട് കയറ്റണമെന്നും ഫെന്‍സിംഗ് കാര്യക്ഷമമാക്കണമെന്നും എംഎല്‍എ വനപാലകര്‍ക്ക് നിര്‍ദേശം നല്‍കി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാന്‍ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ മാനു,ഗ്രാമ പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ്,മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ആഷിക്ക് അലി,തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഓഫീ സര്‍ എം ശശികുമാര്‍,ഫാ.സജി പനപറമ്പില്‍,കല്ലടി അബൂബക്ക ര്‍,പാറശ്ശേരി ഹസ്സന്‍,ബാബു പൊതുവപ്പാടം എന്നിവരും എംഎല്‍എ യോടൊപ്പമുണ്ടായിരുന്നു.