മണ്ണാര്‍ക്കാട്:കോട്ടോപ്പാടം ഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപറിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിക ളുടെയും രക്ഷിതാക്കളുടെയും സൗകര്യാര്‍ത്ഥം പ്ലസ് വണ്‍ ഏകജാ ലക പ്രവേശനത്തിനായി സൗജന്യ സഹായ കേന്ദ്രം തുടങ്ങി.കോട്ടോ പ്പാടം സെന്ററിലുള്ള സൈത്തൂന്‍ ഹോട്ടല്‍ കെട്ടിടത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന ഉദ്ഘാടനം ചെയ്തു.ഗേറ്റ്‌സ് ഉപദേശക സമിതി ചെയര്‍മാന്‍ എ.അബൂബക്കര്‍ അധ്യക്ഷനായി. പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എല്‍.സി വിജയികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സൗജന്യമായി സമര്‍പ്പിക്കുന്നതിനുള്ള സേവനം സഹായകേന്ദ്രത്തില്‍ ലഭ്യമാകും.ഭാരവാഹികളായ എം.പി.സാദിഖ്,എം.മുഹമ്മദലി മിഷ്‌കാത്തി, സിദ്ദീഖ് പാറോക്കോട്, ഇ.പി.റഷീദ്,എ.കെ.കുഞ്ഞയമു,കെ.എ.ഹുസ്‌നി മുബാറക്, എന്‍.ഒ. സലീം, ഫൈസല്‍ കല്ലടി,പി.സിദാന്‍ എന്നിവര്‍ സംസാരിച്ചു.