കാഞ്ഞിരപ്പുഴ: കവുങ്ങ് പൊട്ടി വീണ് ഏഴുവയസ്സുകാരി മരിച്ചു. കാഞ്ഞിരപ്പുഴ പാണ്ടിപ്പാടം ഇബ്രാഹിംഷായുടെ മകള്‍ ഫാത്തിമ സനയാണ് മരിച്ചത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.പറമ്പില്‍ കൂട്ടുകാരൊടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയായിരുന്നു അപകടം.പരിക്കേറ്റ സനയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.