കോട്ടോപ്പാടം: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് അരിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ വിരമിച്ച സഹകാരികളായ അധ്യാപകരെ ആദരിക്കും.സെപ്തംബര്‍ ആറിന് രാവിലെ 11 മണിക്ക് അരിയൂര്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ വെച്ചാണ് പരിപാടി നടക്കുക.അഡ്വ.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.അരിയൂര്‍ സര്‍വീസ് സഹകരണ ബാ ങ്ക് പ്രസിഡന്റ് അഡ്വ.ടിഎ സിദ്ദീഖ് അധ്യക്ഷനാകും.കെപിഎസ് പയ്യനെടം മുഖ്യപ്രഭാഷണം നടത്തും.