തിരുവാഴാംകുന്ന്: മുറിയക്കണ്ണി ഡി.വൈ.എഫ്.ഐ,എസ്.എഫ്.ഐ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രദേശത്തെ എസ്. എസ്.എല്‍.സി, പ്ലസ് ടു പാസായ മുഴുവന്‍ കുട്ടികളെയും അവരുടെ വീടുകളില്‍ എത്തി ട്രോഫി നല്‍കി അനുമോദിച്ചു.പ്രദേശത്തെ 40 ഓളം കുട്ടികളെയാണ് അനുമോദിച്ചത്.വാര്‍ഡ് മെമ്പര്‍ അനില്‍ കു മാര്‍ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അര്‍ ഷാദ് ചാച്ചിപ്പാടന്‍, പ്രസിഡണ്ട് ഫര്‍ഹാന്‍ മലയില്‍, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി റസീന്‍ പുല്ലിക്കുന്നന്‍, പ്രസിഡണ്ട് അഫ്ലഹ് കൊ ങ്ങത്ത്, അംഗങ്ങള്‍ ആഷിഖ് പൂതാനി, ഫാസില്‍ നെല്ലായി, സജീര്‍ നെല്ലായി എന്നിവര്‍ പങ്കെടുത്തു.