മണ്ണാര്‍ക്കാട്:സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ രാത്രികാല കര്‍ ഫ്യു ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തിങ്കളാഴ്ച മുതല്‍ രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ ആറു മണി വരെയാണ് രാത്രി കര്‍ഫ്യു.അടുത്ത ഞായറാഴ്ച സമ്പൂര്‍ണ ലോക് ഡൗണ്‍ നേര ത്തെ പ്രഖ്യാപിച്ചിരുന്നു.പ്രതിവാര രോഗവ്യാപന തോത് ഏഴിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും പ്രായം കൂടിയവ ര്‍ക്കും കോവിഡ് ബാധയുണ്ടായാല്‍ അതിവേഗം ചികിത്സ ലഭ്യമാ ക്കാന്‍ നടപടിയെടുക്കും.അവര്‍ക്ക് ഏറ്റവും മികച്ച ലഭ്യമാക്കുന്ന തിന് ഊന്നല്‍ നല്‍കും.അനുബന്ധ രോഗമുള്ളവര്‍ ആശുപത്രിയി ലെത്തുന്നില്ലെങ്കില്‍ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്.ആ വിപത്ത് ഒഴിവാക്കാനു ള്ള എല്ലാ ഇടപെടലുമുണ്ടാകും.അനുബന്ധ രോഗികളുടെ കാര്യത്തി ല്‍ ആദ്യത്തെ ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്. ആശുപത്രി യില്‍ എത്തിക്കാന്‍ വൈകി പോയാല്‍ ഗുരുതരമാകുന്ന അവസ്ഥ യിലേക്ക് നീങ്ങി പോകുന്ന സ്ഥിതി പലകേസുകളിലും ഉണ്ട്.
ഐടിഐ പരീക്ഷ എഴുതേണ്ടവര്‍ക്കു മാത്രം പ്രാക്ടിക്കല്‍ ക്ലാസിന് അനുമതി നല്‍കും.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോ പിപ്പിക്കുന്നതിനു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍മാരെ ജില്ലകളി ലേക്ക് പ്രത്യേകമായി നിയോഗിച്ചു.ഈ ഓഫീസര്‍മാര്‍ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും.എല്ലാ ജില്ലകളിലും അഡിഷണല്‍ എസ്പിമാര്‍ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാരാ യിരിക്കും.ഇവര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കോ വിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും മുഖ്യ മന്ത്രി പറഞ്ഞു.