തച്ചനാട്ടുകര: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക നിറവില്‍ അമൃ ത സന്ദേശവുമായി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നാ ട്ടുകല്ലില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു.പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ്,ഗാലക്‌സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുടെ സഹകരത്തോടെയായിരുന്നു കൂട്ട യോട്ടം.ഫിറ്റ് ഇന്ത്യ ഫ്രീഡം റണ്‍ നെഹ്‌റു യുവകേന്ദ്ര മണ്ണാര്‍ക്കാട് ബ്ലോക്ക് നാഷണല്‍ യൂത്ത് വളണ്ടിയര്‍ ലോവീസ് ഫ്‌ലാഗ് ഓഫ് ചെയ്തു.റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബ് പ്രസിഡന്റ് അസറുദ്ധീന്‍, ഗാല ക്‌സി ക്ലബ്ബ് പ്രസിഡന്റ് വിനീത്,ക്ലബ്ബ് അംഗങ്ങളായ അജിത്, ഷഹാ നാജ്,ജുറൈജ് എന്നിവര്‍ പങ്കെടുത്തു.നാട്ടുകല്ലില്‍ നിന്നും ആരംഭിച്ച കൂട്ടയോട്ടം അമ്പത്തിയഞ്ചാം മൈലില്‍ സമാപിച്ചു.