മണ്ണാര്‍ക്കാട്: ബൈപ്പാസിന്റെ ശോച്യാവസ്ഥ പരിഹരിക്കണ മെ ന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് മേഖലാ കമ്മിറ്റി പ്രതി ഷേധ സമരം നടത്തി.ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം ഉദ്ഘാടനം ചെയ്തു.മേഖല കമ്മിറ്റി പ്രസിഡന്റ് റഷീദ് ബാബു അധ്യ ക്ഷനായി.വൈസ് പ്രസിഡന്റ് നിതിന്‍,മേഖല കമ്മിറ്റി അംഗങ്ങളാ യ ആഷിക്,ഷഫീക് നമ്പിയപടി,എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ട റി ആഷിക്,പ്രവാസി സംഘം നേതാവ് ബഷീര്‍,പാര്‍ട്ടി അംഗം സിപി ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.മേഖല സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് സ്വാഗതവും ട്രഷറര്‍ അജീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.