അലനല്ലൂര്‍: ചെറുപ്പത്തില്‍ നാട്ടിടവഴികളിലൂടെ നടന്ന് സ്‌കൂളിലെ ത്തിയതിന്റെ ഓര്‍മപുതുക്കി പൂര്‍വ വിദ്യാര്‍ഥികളായ എട്ട് സഹോ ദരങ്ങള്‍.ഇവര്‍ ഒരേസമയം നടന്ന് സ്‌കൂളിലെത്തിയത് അധ്യാപക ര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമായി.തിരുവിഴാംകുന്ന് കച്ചേരി പറ മ്പിലെ കാഞ്ഞിരങ്ങാട്ടില്‍ ഗോപാലന്‍ ആച്ചക്കുട്ടി ദമ്പതിമാരുടെ മക്കളായ സ്വാമിനാഥന്‍ (റിട്ട. പ്രധാനാധ്യാപകന്‍), ജയരാമന്‍ (റിട്ട. സിവില്‍ എന്‍ജിനിയര്‍), രാധാകൃഷ്ണന്‍ (റിട്ട. കെ.എസ്.ഇ.ബി. എക്‌ സിക്യുട്ടീവ് എന്‍ജിനിയര്‍), ഭാനുമതി (റിട്ട. പ്രധാനാധ്യാപിക), ഡോ. ജനാര്‍ദനന്‍, (ജെ.ജെ. ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ), ഡോ. സുമതി (രാമനാട്ടുകര), സതീദേവി, ഡോ. മുകുന്ദന്‍ (ജനറല്‍ ഹോസ്പിറ്റല്‍ മണ്ണാര്‍ക്കാട്) എന്നിവരാണ് വീട്ടില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരെയു ള്ള അലനല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് കാല്‍നട യായി എത്തിയത്.

64 മുതല്‍ 77 വയസ്സ് വരെയുള്ളവരാണ് ഇവര്‍. കച്ചേരിപറമ്പ് എ. എം.എല്‍.പി. സ്‌കൂളിലെ അധ്യാപകനായിരുന്നു പിതാവ് ഗോപാല ന്‍.അദ്ദേഹം മരിച്ചതോടെ ഇവരുടെ ജീവിതം ദുരിതപൂര്‍ണമായി. നെല്‍ക്കൃഷിയില്‍ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ട് അമ്മ വളരെ ബുദ്ധിമുട്ടിയാണ് മക്കളെ പഠിപ്പിച്ചത്.ഏത് ആപത്ഘട്ടത്തി ലും ആത്മധൈര്യം ഒട്ടും കൈവിടാതെ മക്കളുടെ വിദ്യാഭ്യാസത്തി ന് പ്രാധാന്യം നല്‍കിയ അമ്മയുടെ 96-ാമത് ജന്മദിനത്തിനാണ് മക്ക ളെല്ലാവരും വ്യാഴാഴ്ച വീട്ടില്‍ ഒത്തുകൂടിയത്.അമ്മയുടെ സ്മരണ യ്ക്കായി തങ്ങളുടെ വിദ്യാഭ്യാസത്തില്‍ സുപ്രധാന പങ്കുവഹിച്ച അലനല്ലൂര്‍ ഹൈസ്‌കൂളിലെ ആറുമുതല്‍ 10 വരെയുള്ള ക്ലാസുക ളിലെ ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷാവര്‍ഷം 2,000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ആവശ്യമായ തുക ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രേഖകളും കൈമാറി.

സഹോദര സംഘത്തിന് സ്‌കൂളില്‍ സ്വീകരണം നല്‍കി.പി.ടി.എ. പ്രസിഡന്റ് ഹംസ ആക്കാടന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എന്‍. അഷ്‌റഫ് ഹാജി, പ്രിന്‍സിപ്പല്‍ കെ. സലീന, പ്രധാനാധ്യാപകന്‍ പി. സക്കീര്‍ ഹുസൈന്‍, നസ്‌റുള്ള സ്രാമ്പിക്കല്‍, പൂര്‍വാധ്യാപകരാ യ വി. നരേന്ദ്രന്‍, യു. രവീന്ദ്രന്‍, അധ്യാപകരായ പി. സൈതാലി, ബി ജു ജോസ്, കെ. ജുവൈരിയത്ത്, പി. സജിത എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!