മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വി ജയം നേടിയവര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയു ടെ നേതൃത്വത്തില്‍ പ്രൗഡ് തെങ്കര ആദരവ് സംഘടിപ്പിച്ചു. റോയല്‍ പഴേരി ഓഡിറ്റോറിയത്തില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡ ണ്ട് ഗിരീഷ് ഗുപ്ത അധ്യക്ഷനായി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന റല്‍ സെക്രട്ടറി ഒ.കെ ഫാറൂഖ് മുഖ്യാതിഥിയായിരുന്നു.ജില്ലാ കോണ്‍ ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ്,ബ്ലോക്ക് കോണ്‍ഗ്ര സ് പ്രസിഡണ്ട് വി.വി ഷൗക്കത്തലി,ഹരിദാസ് ആറ്റക്കര,കെ.പി ജഹീഫ്,സി.പി മുഹമ്മദലി,ഷിഹാബ് കുന്നത്ത്,വി.ഡി പ്രേംകു മാര്‍, ടി.കെ ബഷീര്‍,മനോജ് പാറോക്കോട്ടില്‍,ഷമ്മാസ് തെങ്കര, ഷഫ്‌ലാ സ് ചേറുംകുളം,സ്വാലിഹ് കെ.പി,പ്രവീണ്‍ കൈതച്ചിറ,സാം കൈത ച്ചിറ തുടങ്ങിയവര്‍ സംസാരിച്ചു.അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച ജിഷ്ണുവിനെ വി.കെ ശ്രീകണ്ഠന്‍ എം.പി ആദരി ച്ചു.ജിഷ്ണുവിന്റെ കോച്ച് വിജയകുമാര്‍,കല്ലടി സ്‌ക്കൂളിലെ കായികാ ധ്യാപകന്‍ രാജേഷ് മാസ്റ്റര്‍,കെ.സി.കെ മൊയ്തീന്‍കുട്ടി എന്നിവരേ യും ആദരിച്ചു.പരിപാടിയോട് അനുബന്ധിച്ച് നടന്ന പ്രൗഡ് തെങ്കര ക്വിസ് മത്സരത്തില്‍ സാബിത സുല്‍ത്താന ഒന്നാം സ്ഥാനവും ,അസ്മില വി.കെ രണ്ടാം സ്ഥാനവും,ആല്‍വിന്‍ സജി മൂന്നാം സ്ഥാനവും നേടി.നിയോജകമണ്ഡലം യൂത്ത് കോണ്‍ ഗ്രസ് ജനറല്‍ സെക്രട്ടറി ഹാരിസ് തത്തേങ്ങലം സ്വാഗതവും, സഹീല്‍.എന്‍ നന്ദിയും പറഞ്ഞു.