തെങ്കര: തൃശൂര്‍ പിഎംജി കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെ ടുത്ത രണ്ട് ഇനങ്ങളിലും ഗോള്‍ഡ് മെഡല്‍ നേടിയ ഫര്‍ഷാന പി പി യെ തെങ്കര പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം യൂത്ത് ലീഗ് അധ്യക്ഷന്‍ ഷമീര്‍ പഴേരി ഉപഹാരം കൈ മാറി. യൂസഫ് പറശ്ശേരി പഞ്ചായത്ത് എംഎസ്എഫ് പ്രസിഡന്റ് ഇര്‍ഷാദ് കൈതച്ചിറ,ജന.സെക്രട്ടറി ടി കെ സഫ്വാന്‍,ട്രഷറര്‍ ഫാസില്‍ കോല്‍പാടം,സമദ്,ആമീന്‍ സഫ്വാന്‍ എന്നിവര്‍ സംബ ന്ധിച്ചു.