കുമരംപുത്തൂര്‍:മലബാര്‍ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിക്കു ന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ താഴെ അരിയൂര്‍ ശാഖ യൂ ത്ത് ലീഗ് പോരാളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സഹദ് അരിയൂര്‍.പഞ്ചായത്ത് യൂത്ത്ലീഗ് ട്രഷറര്‍ റഹീം ഇരുമ്പന്‍, ശാഖ പ്രസിഡന്റ് ഷബീര്‍ കെ, സെക്രട്ടറി ഷാനിദ് എന്‍, അമീര്‍ എം, ആഷിഫ്,സഫീര്‍, സഫ്വാന്‍, അമീര്‍,സുഹൈല്‍ എന്നിവര്‍ പങ്കെടുത്തു.
കോട്ടോപ്പാടം:കച്ചേരിപ്പറമ്പ് ശാഖാ യൂത്ത് ലീഗ് കമ്മിറ്റി പോരാളിക ളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു.പഞ്ചായത്ത് ലീഗ് സെക്രട്ടറി സൈനുദ്ധീന്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു.നഫാഹ് മദനി അദ്ധ്യ ക്ഷത വഹിച്ചു.മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി മുനീര്‍ താളി യി ല്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു ഫരീദ് ഇരിക്കാലിക്കല്‍ ,വാര്‍ഡ് മെമ്പര്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍, മൂസ പുളിക്കല്‍,ഫസല്‍ റഹ്മാന്‍ എന്‍. കെ, അബ്ദുസ്സലാം , ഷാഫി വി.കെ, ഷെരിഫ്,അബു കെ.എം സംബ ന്ധിച്ചു.സൈദലവി. ഇ.എം സ്വാഗതവും ജലീല്‍ പുളിയക്കോട് നന്ദി യും പറഞ്ഞു.
അലനല്ലൂര്‍: മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര കോട്ടപ്പള്ള ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കോട്ടപ്പള്ള സെന്ററില്‍ സമര പോരാ ളികളുടെ പട്ടിക സ്ഥാപിച്ച് പ്രതിഷേധിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മടത്തൊടി അലി, മേഖല മുസ്ലീം ലീഗ് ഭാരവാഹി സാബു മാസ്റ്റര്‍, മേഖല യൂത്ത് ലീഗ് ട്രഷറര്‍ ഗഫൂര്‍. പി, എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡണ്ട് റഹീസ് എടത്തനാട്ടു കര, എസ ടി യു ഭാരവാഹി സലാം, സി.ഷൗക്കത്തലി,സബീല്‍.എ, അത്തപ്പ, എന്നിവര്‍ പങ്കെടുത്തു.