മലപ്പുറം: കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ജനങ്ങളുടെ അതിജീവനത്തിന് തുണയായി സര്‍ക്കാര്‍ എല്ലാ കാര്‍ഡ് ഉടമകള്‍ ക്കും റേഷന്‍ കടകള്‍ വഴി നല്‍കിയ സൗജന്യ ഓണക്കിറ്റ് ജില്ലയില്‍ 8,63,500 കുടുംബങ്ങള്‍ ഇതുവരെ കൈപ്പറ്റിയതായി മലപ്പുറം ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ 9,90,683 കാര്‍ഡുടമക ളാ ണുള്ളത്. ഇനിയും സൗജന്യ ഭക്ഷ്യ കിറ്റ്, ഓഗസ്റ്റിലെ റേഷന്‍ വിഹി തം എന്നിവ വാങ്ങാത്ത കാര്‍ഡുടമകള്‍ ഓഗസ്ത് 31 നകം വാങ്ങണ മെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ഓണക്കിറ്റ് സഞ്ചിയുള്‍പ്പെടെ 16 വിഭവങ്ങളാണ് ഓണക്കി റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പഞ്ചസാര- ഒരു കി.ഗ്രാം, വെളിച്ചെണ്ണ- 500 മി.ലി, ചെറുപയര്‍- 500 ഗ്രാം, തുവരപരിപ്പ്- 250 ഗ്രാം, തേയില – 100 ഗ്രാം, മുളക്/ മുളക് പൊടി- 100 ഗ്രാം, ശബരി പൊടിയുപ്പ്- ഒരു കി. ഗ്രാം, മഞ്ഞള്‍- 100 ഗ്രാം, സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്ക ലരി 500 ഗ്രാം – ഒരു പായ്ക്കറ്റ്, കശുവണ്ടി പരിപ്പ് 50 ഗ്രാം – ഒരു പായ്ക്കറ്റ്, ഏലയ്ക്ക 20 ഗ്രാം- ഒരു പായ്ക്കറ്റ്, നെയ്യ് – 50 മി.ലി, ശര്‍ ക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം, ആട്ട- ഒരു കി.ഗ്രാം, ശബരി ബാത്ത് സോപ്പ് ഒരെണ്ണം, തുണി സഞ്ചി ഒരെണ്ണം എന്നിവയാണ് സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയ സാധനങ്ങള്‍. ആദ്യഘട്ടത്തില്‍ എ.എ. വൈ (മഞ്ഞ കാര്‍ഡ്) വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ ക്കാണ് ഓണക്കിറ്റ് വിതരണം ചെയ്തിരുന്നത്. തുടര്‍ന്നാണ് എല്ലാവിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം ചെയ്തത്.