പാലക്കാട്: സോളാറിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടു ത്തിയാല്‍ ഉയര്‍ന്ന വൈദ്യുതി നിരക്ക് വരുന്നവര്‍ക്ക് ബില്ലില്‍ വലി യ കുറവുണ്ടാകാന്‍ സഹായിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി.പെരുവമ്പ് ഗ്രാമ പഞ്ചായത്തില്‍ 65 ലക്ഷം ചെലവില്‍ പൂര്‍ത്തീകരിച്ച കിഴക്കേത്തറ -കാറക്കുളം റോഡ് ഉദ്ഘാടനം ചെയ്യു കയായിരുന്നു മന്ത്രി.നാലുവര്‍ഷത്തിനകം മുടക്കുമുതല്‍ തിരികെ ലഭിക്കും. കര്‍ഷകര്‍ക്ക് അധിക വരുമാനം ഉറപ്പാക്കാന്‍ സോളാര്‍ ഉപയോഗിക്കുന്ന കുസുമം പദ്ധതി പ്രയോജനപ്പെടുത്താം. ഇവ യ്ക്കെ ല്ലാം ലോണും സബ്‌സിഡികളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു.
ഓരോ കുടുംബത്തിന്റെയും വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി കള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതില്‍ ത്രിതല പഞ്ചായത്തുകള്‍ മു ന്‍ഗണന നല്‍കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വികസനമെ ന്നാല്‍ റോഡ്, പാലം എന്നിവയുടെ നിര്‍മ്മാണം മാത്രമല്ല, കുടുംബങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക കൂടിയാണ്. സാധാരണക്കാര്‍ക്കായി 164 ഓളം സഹായ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കി യിട്ടുള്ളത്. അര്‍ഹരായവരെല്ലാം അപേക്ഷ നല്‍കി ഈ പദ്ധതി പ്ര യോജനപ്പെടുത്തണം.
പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹംസത്ത് അധ്യ ക്ഷനായി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഉഷാകുമാരി, സി ശശികല, വി ബാലന്‍, ബി ചിത്ര, അനിത, സരിത, പഞ്ചായത്ത് സെക്രട്ടറി ടി അബ്ദുല്‍ സലാം തുടങ്ങിവര്‍ പങ്കെടുത്തു.