കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം ഭാഗത്തുള്ള തുടി ക്കോട് ടവര്‍ പ്രവര്‍ത്തന സജ്ജം.മൂന്നേക്കര്‍ സെന്ററിലെ ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നും വലത്തോട്ട് പുഴയ്ക്ക് കുറുകെ കടന്നാല്‍ തുടിക്കോട് വനാതിര്‍ത്തിയിലെ ഈ വാച്ച് ടവറിലെത്താം.നാലു നി ലകളിലായി സജ്ജീകരിച്ചിരിക്കുന്ന വാച്ച് ടവറിനു മുകളില്‍ കയറി യാല്‍ തുപ്പനാട് പുഴയും പാലക്കയം,കല്ലടിക്കോടന്‍ മലനിരകളും കാണാനാകും.
മൂന്നേക്കറില്‍ നിന്നും രണ്ട് കിലോമീറ്ററോളം വനത്തിലൂടെ നടന്നു വേണം ഇവിടെയെത്താന്‍.രാവിലെ 13.30,12,1.30,2.30 എന്നിങ്ങനെ നാലു ബാച്ചുകളിലായിട്ടാണ് പ്രവേശനം അനുവദിക്കുക.120 രൂപ യാണ് പ്രവേശന ഫീസ്.വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം ലഭിക്കുക.
ഫോറസ്റ്റ് ഓഫീസില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോകണം.ഇരുവശത്തും മരങ്ങളും നീര്‍ച്ചാലുകളും ചതുപ്പു നിലവും നിറഞ്ഞ മണ്‍പാത വഴിയുള്ള കാല്‍നട സഞ്ചാരമാണ് ഇവിടുത്തെ പ്രത്യേകത.ഔപചാരിക ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും സന്ദര്‍ശ ക ര്‍ക്കു പ്രവേശനാനുമതിയുണ്ട്.ഒപ്പം ഗൈഡിന്റെ സഹായവുമു ണ്ടാ കും.മീന്‍വല്ലത്തെ ഇക്കോ ടൂറിസം പദ്ധതിയിലേക്ക് കൂടുതല്‍ സന്ദ ര്‍ശകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയിലൂടെ കഴിയും.