കോട്ടോപ്പാടം: കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ച കോട്ടോപ്പാടം ക ണ്ടമംഗലത്തെ കൃഷിയിടങ്ങള്‍ മണ്ണാര്‍ക്കാട് ഡിഎഫ്ഒ വിപി ജയപ്ര കാശിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘംസന്ദര്‍ശിച്ചു .കണ്ടമംഗലം,കരടിയോട് ഭാഗങ്ങളില്‍ നിരന്തരം കാട്ടാനകളിറങ്ങി കൃഷി നാശം വരുത്തുന്നതിനാല്‍ കര്‍ഷകര്‍ക്ക് നില്‍ക്കക്കള്ളിയി ല്ലാതായിരിക്കുകയാണ്.കണ്ടമംഗലം ഭാഗത്ത് പ ള്ളത്ത് അലിയുടെ അറുനൂറും കുറ്റിക്കാട്ടില്‍ മുഹമ്മദലിയുടെ ഇരു ന്നൂറും തോട്ടാശ്ശേരി അലിയുടെ ഇരുന്നൂറും കുലച്ച വാഴകളും, കരടി യോട് ഭാഗത്തു വെട്ടിക്കാട്ടില്‍ വാസുവിന്റെ റബര്‍,തെങ്ങ്,കവുങ്ങ് തുണ്ടത്തില്‍ രാജുവിന്റെ റബര്‍ തൈകള്‍ എന്നിവയും കാട്ടാന നശിപ്പിച്ചിച്ചിട്ടുണ്ട്.
വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തതയാ ണ് വന്യമൃഗങ്ങള്‍ കാടിറങ്ങാന്‍ ഇടയാക്കുന്നത്.കൃഷിനാശത്തിന് നഷ്ടപരിഹാരം വൈകുന്നതായും ആക്ഷേപമുണ്ട്.കാട്ടാനമൂലം കൃ ഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് ഒരു വര്‍ഷത്തിലധികമായി നഷ്ടപരി ഹാരം ലഭിച്ചിട്ടില്ലെന്നും വന്യമൃഗങ്ങള്‍ വളര്‍ത്തുമൃഗങ്ങളെ ആക്ര മിച്ച സംഭവങ്ങളിലും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കര്‍ഷകര്‍ ഡിഎഫ്ഒയെ അറിയിച്ചു.അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ ഉറപ്പു നല്‍കി.
കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങാതിരിക്കാന്‍ വനാതിര്‍ ത്തിയില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിക്കുന്നതിന് നടപടി സ്വീക രിക്കാമെന്നും ഡിഎഫ്ഒ ഉറപ്പുനല്‍കിയതായി വാര്‍ഡ് മെമ്പര്‍ നി ജോ വര്‍ഗീസ് അറിയിച്ചു.വാര്‍ഡ് അംഗം നിജോ വര്‍ഗീസ്,ഫാ.സജി പനപറമ്പില്‍,എ വി മത്തായി,സോണിപ്ലാത്തോട്ടം എന്നിവരും സ്ഥല ത്തുണ്ടായിരുന്നു.