മണ്ണാര്‍ക്കാട്: എസ്എസ്എഫ് മണ്ണാര്‍ക്കാട് ഡിവിഷന്‍ സാഹിത്യോ ത്സവില്‍ 509 പോയിന്റ് നേടി കുമരംപുത്തൂര്‍ സെക്ടര്‍ ജേതാക്കളാ യി.455 പോയിന്റ് നേടി കാഞ്ഞിരപ്പുഴ, 305 പോയിന്റ് നേടിയ മണ്ണാ ര്‍ക്കാട് സെക്ടറുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥ മാക്കി.കലാപ്രതിഭയായി മിദ്ലാജ് എം സി , സര്‍ഗ്ഗ പ്രതിഭയായി ശയാ ഫ് നൊട്ടമ്മല എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.സാഹിത്യോത്സവ് ദേ ശീയ അധ്യാപക അവാര്‍ഡ് ജേതാവും ഗാനരചയിതാവുമായ നിയാ സ് ചോലയും സമാപന സംഗമം എസ് വൈ എസ് ജില്ലാ പ്രസിഡന്റ് എം എ നാസര്‍ സഖാഫി പള്ളിക്കുന്നും ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ വൈസ്പ്രസിഡന്റ് എം സി ബാപ്പുട്ടി ഹാജി,എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ ജന:സെക്രട്ടറി ഷഫീഖ് അലി അല്‍ ഹസനി കൊമ്പം,എസ് വൈ എസ് കരിമ്പുഴ സര്‍ക്കിള്‍ ജന:സെക്രട്ടറിസാദിഖ് സഖാഫി കോട്ടപ്പുറം,എസ് എസ് എഫ് പാലക്കാട് ജില്ലാ സെക്രട്ടറിമാരായ സി എം ജഅഫര്‍ അലി, നജ്മുദ്ദീന്‍ സഖാഫി കല്ലാംകുഴി, ജില്ലാ പ്രവര്‍ത്തക സമിതി അംഗം കെ ഹുസൈന്‍ സഖാഫിഎന്നിവര്‍ സംസാരിച്ചു.മുനീര്‍ അഹ്‌സനി ഒമ്മല, മുഹമ്മദ് നസീഫ് കുമരംപുത്തൂര്‍ പങ്കെടുത്തു.നവാസ് സഖാഫി പള്ളിക്കുറുപ്പ് സ്വാഗതവും മുബശ്ശിര്‍ സഖാഫി പയ്യനടം നന്ദിയും പറഞ്ഞു.രണ്ട് ദിവസങ്ങളിലായി 95 ഇനം മത്സരങ്ങളില്‍ 5 സെക്ടറുകളില്‍ നിന്നുള്ള 250 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു.കോവിഡ് സാഹചര്യത്തിലും വിദ്യാര്‍ഥികളുടെ കഴിവുകള്‍ പരിപോഷിപ്പി ക്കുന്നതിനും ഒഴിവു സമയം ആസ്വാദ്യകരമാക്കുന്നതിനും വേണ്ടി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇത്തവണ സാഹിത്യോത്സവ് നടന്നത്.