അലനല്ലൂര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജ യം നേടിയ വിദ്യാര്‍ത്ഥി പ്രതിഭകളെ എം.എസ്.എഫ് ഉപ്പുകുളം വാര്‍ ഡ് കമ്മിറ്റി അനുമോദിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബഷീര്‍ പടുകുണ്ടില്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മേഖല ജനറല്‍ സെക്രട്ടറി കെ.ടി ഹംസപ്പ, യൂത്ത് ലീഗ് മേഖല പ്രസി ഡന്റ് മഠത്തൊടി അബൂബക്കര്‍, വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഫീക്ക പാറോക്കോട്ട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസി ഡന്റ് കെ.ഹംസ, ജില്ലാ പഞ്ചായത്ത് അംഗം എം.മെഹര്‍ബാന്‍ ടീച്ചര്‍, ഗ്രാമപഞ്ചായത്തംഗം മഠത്തൊടി അലി, ഹംസ ഹാജി പടുകുണ്ടില്‍, വി.ടി മുഹമ്മദ്, എന്‍.മന്‍സൂര്‍, ഇസ്മായില്‍ ആര്യാടന്‍, അമാന്‍ വെള്ളേങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.