മണ്ണാര്‍ക്കാട്: പൊന്നോണപ്പൂവിളികളുമായി അത്തം പിറന്നു. കല ണ്ടറില്‍ ഇന്ന് ഉത്രമാണെങ്കിലും ജ്യോതിഷ പ്രകാരം അത്തം ആഗസ്റ്റ് 12 ആയഇന്ന് തന്നെയാണ്.രാവിലെ എട്ടു മണി 54 മിനിറ്റു വരെയായി രുന്നു ഉത്രം നക്ഷത്രം.ശേഷം ഇന്നു മുതല്‍ നാളെ രാവിലെ എട്ടു മ ണി 01 മിനുട്ടു വരെ അത്തമാണ്.അത്തം പത്തിന് അതായത് ആഗസ്റ്റ് 21ന് തിരുവോണം.നാടും വീടും പൊന്നോണത്തെ വരവേല്‍ക്കാനു ള്ള ഒരുക്കത്തിലാണ്.
ഓണത്തുമ്പിയും ഓണവില്ലൊളിയും അഴകുചാര്‍ത്തുന്ന പത്തു നാ ളുകള്‍ക്ക് പ്രകൃതി പൂവിതറി വഴിയൊരുക്കിയുള്ള കാത്തിരിപ്പി ലായിരുന്നു.തെച്ചിയും തുമ്പയും നന്ത്യാര്‍വട്ടവും മിഴിതുറക്കുന്ന വീട്ടുമുറ്റങ്ങളില്‍ അരിക്കോലമണിഞ്ഞ് അനുഗ്രഹം ചൊരിയുന്ന മാതേവര്‍്.പത്തുനാളിലും പത്ത് നിവേദ്യം.ഉത്രാടപ്പാച്ചിലിനും ഓണസദ്യയ്ക്കും ആവേശത്തോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍. ഓര്‍മ്മകളുടെ കുന്നിറിങ്ങി പൂവിളികളുമായി ഓണമെത്തുകയാണ്.
അത്തമെത്തിയതോടെ ഓണത്തിന്റെ ആരവങ്ങളിലേക്ക് ഉയര്‍ന്ന് കഴിഞ്ഞു മലയാളത്തിന്റെ മനസ്സ്.ആധിയും വ്യാധിയും നിറയുന്ന ഓണക്കാലമാണ് ഇത്തവണത്തേതും.കോവിഡ് നിയന്ത്രണങ്ങള്‍ ക്കിടയിലെത്തുന്ന രണ്ടാമത്തെ ഓണക്കാലമാണിത്. അതിജീവന ത്തിന്റെ പ്രതീക്ഷകളുമായി എത്തുന്ന ഓണക്കാലത്തോ ആ മോദ ത്തോടെ എതിരേല്‍ക്കുകയാണ് മലയാളക്കര.