മണ്ണാര്‍ക്കാട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ പ്രതിവാര അണുബാ ധ ജനസംഖ്യ അനുപാതം എട്ടില്‍ കൂടുതലായ 35 നഗരസഭാ വാര്‍ഡു കളിലും നാല് ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു.ഓഗസ്റ്റ് നാല് മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള പ്രതിവാര അണുബാധ ജനസംഖ്യ അനുപാതം കണക്കി ലെടുത്താണ് ഉത്തരവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയ ര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ ക്രമത്തില്‍
ഒറ്റപ്പാലം – 3,4,5,6,12,17,18,20
പാലക്കാട് – 25
മണ്ണാര്‍ക്കാട് – 7,9,10,12,13,14,16,20,23,25,27
ചെര്‍പ്പുളശ്ശേരി – 4,12,15
ചിറ്റൂര്‍-തത്തമംഗലം – 6
പട്ടാമ്പി – 1,5,10,12,14,16,20,26,27
ഷൊര്‍ണ്ണൂര്‍ – 26,28
കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് – മുഴുവന്‍ വാര്‍ഡുകള്‍
മേലാര്‍കോട് ഗ്രാമപഞ്ചായത്ത് – മുഴുവന്‍ വാര്‍ഡുകള്‍
കൊപ്പം ഗ്രാമപഞ്ചായത്ത്- മുഴുവന്‍ വാര്‍ഡുകള്‍
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് – മുഴുവന്‍ വാര്‍ഡുകള്‍
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളിലെ ആളുകള്‍ക്ക് ഭക്ഷണം, ഭക്ഷണസാധനങ്ങള്‍ എന്നിവ എത്തിച്ചു കൊടുക്കുന്നതിന് ആര്‍.ആര്‍.ടി, വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനം നഗരസഭാ ഉറ പ്പാക്കുകയും ഇവര്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുക യും ചെയ്യണം.
ഇവിടെ അവശ്യ സേവനങ്ങള്‍ക്കും ആശുപത്രി യാത്രകള്‍ക്കുമല്ലാ തെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ പോലീസ് നടപടി സ്വീക രിക്കണം.
അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം തുറക്കാം. പ്രദേശത്ത് ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.