അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നില്‍ പുലിയിറങ്ങിയ പ്രദേ ശം വനപാലകരും ജനപ്രതിനിധികളും സന്ദര്‍ശിച്ചു. കോട്ടപ്പള്ളയോ ട് ചേര്‍ന്ന് ആനകഴുത്ത് ഓഡിറ്റോറിയത്തിന് സമീപം കഴിഞ്ഞ രാ ത്രിയിലാണ് പുലിയെ കണ്ടതായി വഴിയാത്രക്കാര്‍ അറിയിച്ചത്. പാതയോരത്ത് നില്‍ക്കുന്ന നായയെ പിടിച്ച് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് പുലി പോകുന്നതാണേ്രത വഴിയാത്രക്കാര്‍ കണ്ടത്.
ഇന്ന് രാവിലെയോടെ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെ പ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാറിന്റെ നേതൃ ത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തി.വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയ പ്രദേശത്തോട് ചേര്‍ന്ന് ക്യാമറകള്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കാമെന്ന് ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍ വാര്‍ഡ് മെമ്പര്‍ പിപി സജ്‌നാ സത്താറി നെ അറിയിച്ചു.ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) വി.ജയകൃഷ്ണ ന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ.കെ.മുഹമ്മദ് സിദ്ദിഖ് പഞ്ചായത്തം ഗം പി.പി.സജ്‌നസത്താര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി, ഹം സപ്പ, മുന്‍പഞ്ചായത്ത് അംഗം സി..മുഹമ്മദാലി, മുസ്ലിംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, പി പി.അലി, പി.പി.സദറുദ്ദീന്‍, കെ.വി.അന്‍ഷിദ്, സി. ഫാസില്‍, ഇ.അനില്‍കു മാര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.
മലയോര പ്രദേശമായ എടത്തനാട്ടുകരയില്‍ അടിക്കടി വന്യജീവി സാന്നിദ്ധ്യമുണ്ടാകുന്നത് പ്രദേശത്തെ സൈ്വര്യജീവിതത്തിന് വെല്ലുവിളിയാവുകയാണ്.ഉപ്പുകുളത്ത് ടാപ്പിങ് തൊഴിലാളിയെ കടുവ ആക്രമിക്കുകയും തുടര്‍ന്ന് കടുവയേയും പുലിയേയും പല യിടങ്ങളിലായി കണ്ടെന്ന് പ്രദേശവാസികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പിലാച്ചോല ഇടമല പരിസരത്തായി കഴിഞ്ഞ ആഴ്ച വനംവകുപ്പ് കെണി സ്ഥാപിച്ചിട്ടുണ്ട്.